ഗാസയില് പട്ടിണിയും പോഷകാഹാരക്കുറവും മൂലം കഴിഞ്ഞ 72 മണിക്കൂറിനിടെ 21 കുട്ടികള് മരിച്ചതായി അല്ശിഫ മെഡിക്കല് കോംപ്ലക്സ് അറിയിച്ചു
Browsing: Gaza
ഗാസയിൽ ഭക്ഷണ സഹായം തേടിയെത്തിയ 10 പേർ ഉൾപ്പെടെ 43 പേരെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു
ഗാസയിലെ ദെയ്ര് അല്ബലഹിലെ തങ്ങളുടെ പ്രധാന വെയര്ഹൗസും ജീവനക്കാരുടെ താമസസ്ഥലവും തിങ്കളാഴ്ച മൂന്ന് തവണ ഇസ്രായില് ആക്രമിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
പോഷകാഹാരക്കുറവും ഭക്ഷ്യക്ഷാമവും മൂലം ഫലസ്തീന് ബാലിക ഗാസയില് മരിച്ചു. ഗാസയില് ലക്ഷക്കണക്കിന് ഫലസ്തീനികള് പട്ടിണിയുടെ അനന്തരഫലങ്ങള് അനുഭവിക്കുകയാണ്.
ഗാസ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമന് മാര്പ്പാപ്പ ആവശ്യപ്പെട്ടു. ഗാസ യുദ്ധത്തിന്റെ മൃഗീയതയെ ലിയോ മാര്പ്പാപ്പ അപലപിച്ചു
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഇസ്രായേല് പ്രതിരോധ സേന (ഐ.ഡി.എഫ്.)
അതിജീവനത്തിനായി പൊരുതുന്ന ഗാസയിലെ അനേകായിരം പേർക്ക് അത്യാഹിത ചികിത്സ നൽകാൻ കഠിന പ്രയത്നം നടത്തിയിരുന്ന ഡോ.ഹുസാം അബു സഫിയയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററി ‘ദി ലാസ്റ്റ് ഡോക്ടർ സ്റ്റാൻഡിങ്’ അൽ ജസീറ 360 ചാനലിൽ ഇന്ന് പ്രദർശിപ്പിക്കും
ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല് കോടതി അധികാര പരിധി സംബന്ധിച്ച ഇസ്രായിലിന്റെ അപ്പീലുകള് പരിഗണിക്കുന്നതു വരെ പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിനും മുന് പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ടുകള് റദ്ദാക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷ ഐ.സി.സി ജഡ്ജിമാര് നിരാകരിച്ചു. നീതി നടപ്പാക്കാനുള്ള അന്താരാഷ്ട്ര ജുഡീഷ്യറിയുടെ നിശ്ചയാദാര്ഢ്യത്തെ പ്രതിഫലിപ്പിക്കുന്ന തീരുമാനമായി ഇത് വിലയിരുത്തപ്പെടുന്നു. ഫലസ്തീന് പ്രദേശങ്ങളില് നടന്നതായി സംശയിക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ഐ.സി.സിയുടെ വിശാലമായ അന്വേഷണം താല്ക്കാലികമായി നിര്ത്തിവെക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷയും ജഡ്ജിമാര് നിരാകരിച്ചതായി കോടതി വെബ്സൈറ്റ് പറയുന്നു.
ദക്ഷിണ ഗാസയില് ഇസ്രായില് തകര്ത്ത് തരിപ്പണമാക്കിയ റഫയിലെ അവശിഷ്ടങ്ങള്ക്കു മേല് ഫലസ്തീനികള്ക്കു വേണ്ടി നിര്മിക്കുമെന്ന് ബെഞ്ചമിന് നെതന്യാഹുവിന്റെ സര്ക്കാര് പറയുന്ന മാനുഷിക നഗര പദ്ധതി ഒരു തടങ്കല്പ്പാളയമായിരിക്കുമെന്ന് മുന് ഇസ്രായില് പ്രധാനമന്ത്രി എഹൂദ് ഓള്മെര്ട്ട് മുന്നറിയിപ്പ് നല്കി. ഫലസ്തീനികളെ അവിടെ താമസിക്കാന് നിര്ബന്ധിക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് ഓള്മെര്ട്ട് ഗാര്ഡിയനോട് പറഞ്ഞു. മധ്യപൗരസ്ത്യ മേഖലയില് സംഘര്ഷങ്ങള് വര്ധിച്ചുവരുന്നതിനിടെ ഫലസ്തീനികള്ക്കെതിരായ കുറ്റകൃത്യങ്ങള് ഇസ്രായില് വര്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള ഭയം ഓള്മെര്ട്ടിന്റെ മുന്നറിയിപ്പുകള് ഉയര്ത്തിക്കാട്ടുന്നു.
ഞായറാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികളടക്കം 29 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് ഏജൻസി