ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. പാക്കിസ്ഥാനെതിരെ കളിക്കാൻ താൽപര്യമില്ലെന്ന് ശിഖർ ധവാൻ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ നിലപാടറിയിച്ചതോടെയാണ് സംഘാടകർ മത്സരം വേണ്ടെന്നുവച്ചത്. ജൂലൈ 21-ന് ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ മത്സരം നടത്താനായിരുന്നു പദ്ധതി
ബാഴ്സലോണയ്ക്കു താൽപര്യമുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ റാഷ്ഫോഡ് മറ്റ് ഓഫറുകൾ എല്ലാം വേണ്ടെന്നുവച്ച് ട്രാൻസ്ഫറിനായി കാത്തിരിക്കുകയായിരുന്നു.