മക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങളുടെ സന്ദര്‍ശനം എളുപ്പമാക്കാന്‍ ലക്ഷ്യമിട്ട് മക്ക റോയല്‍ കമ്മീഷന്‍ ബസ് ടൂറുകള്‍ സംഘടിപ്പിക്കുന്നു. പ്രത്യേക ബസുകളും കാര്യക്ഷമവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഗതാഗത സേവനങ്ങളും വഴി മക്കയിലെ പ്രധാനപ്പെട്ട ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉംറ തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ക്ക് അവസരമൊരുക്കിയാണ് ബസ് ടൂറുകള്‍ സംഘടിപ്പിക്കുന്നത്.

Read More

അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബനീ ഹസനിലെ പ്രിന്‍സ് മുശാരി ബിന്‍ സൗദ് പാര്‍ക്ക് സന്ദര്‍ശകരുടെ മനം കവരുന്നു. അല്‍ബഹ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നയ ഈ പാര്‍ക്ക് അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും ആകര്‍ഷകമായ കാഴ്ചകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇടതൂര്‍ന്ന സസ്യജാലങ്ങള്‍ക്കും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ പച്ചപ്പ് നിറഞ്ഞ പര്‍വതപ്രദേശങ്ങള്‍ക്കും പേരുകേട്ട പ്രിന്‍സ് മുശാരി പാര്‍ക്ക് വര്‍ഷം മുഴുവനും, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് മനോഹരമായ അന്തരീക്ഷവും മിതമായ കാലാവസ്ഥയും കാരണം സന്ദര്‍ശകര്‍ക്കും അവധിക്കാലം ആഘോഷിക്കുന്നവര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണ്.
ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ശാന്തതയും വിശ്രമവും ആഗ്രഹിക്കുന്നവര്‍ക്ക് പാര്‍ക്ക് സവിശേഷ ടൂറിസം അനുഭവം വാഗ്ദാനം ചെയ്യുന്നു.

Read More