Browsing: Gaza

ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് രാത്രി 9 മണി മുതൽ 9:30 വരെ ഇൻറെർനെറ്റ ഉപയോഗിക്കാതിരിക്കുന്നതാണ് ഡിജിറ്റൽ നിശബ്ദത കൊണ്ട് അർത്ഥമാക്കുന്നത്

കഴിഞ്ഞ മാസം ഇസ്രായിൽ സൈന്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മാരകമായ തിരിച്ചടി ജൂൺ 24 ന് ആയിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് സമീപം സൈനിക ടാങ്കിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്.

ഇസ്രായേലിൻറെ ഒരു എഫ്-16 മിസൈൽ തന്റെ പിതാവിന്റെ മുറി ലക്ഷ്യമിട്ടാണ് എത്തിയത്. തന്റെ പിതാവ് രക്തസാക്ഷിയാണ് എന്നാണ് മകൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഘട്ടംഘട്ടമായി പത്തു ഇസ്രായിലി ബന്ദികളെ വിട്ടയക്കണമെന്നും മറ്റ് 18 പേരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.

നിയമ വിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കാന്‍ തയാറാക്കിയ ഫ്‌ളോറിഡയിലെ താല്‍ക്കാലിക തടങ്കല്‍ കേന്ദ്രം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശിക്കുന്നു.

ഗാസയില്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയുള്ള ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വഴിയുള്ള ഭക്ഷ്യസഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം 171 സര്‍ക്കാരിതര ചാരിറ്റി സംഘടനകള്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയുള്ള ഭക്ഷ്യസഹായ വിതരണ സംവിധാനം സാധാരണക്കാരുടെ മരണത്തിനും പരിക്കിനും ഇടയാക്കുന്നതായി ചാരിറ്റി സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. മെയ് അവസാനത്തോടെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം സഹായ വിതരണ കേന്ദ്രങ്ങള്‍ക്കു സമീപവും ഇസ്രായില്‍ സൈന്യം കാവല്‍ നില്‍ക്കുന്ന വഴികള്‍ക്കു സമീപവും ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 500 ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ മെഡിക്കല്‍ അധികൃതര്‍ പറയുന്നു.

നിലവിൽ ​ഗാസയിലെ ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56,000 കടന്നു. ഇതിൽ സായുധരും സാധാരണക്കാരും ഉൾപ്പെടും.

ഇസ്രായേൽ സൈന്യം ആറു പേരെ തടഞ്ഞ് വെച്ചതായി ഞങ്ങൾ കണ്ടു, അതിൽ മൂന്ന് കുട്ടികൾ ആയിരുന്നു. ഞങ്ങൾക്കറിയില്ല അവർ ഇപ്പോൾ ജീവനോടെയുണ്ടോ അതോ മരിച്ചോ എന്ന്

കഴി‍ഞ്ഞ മാസം ഇതേ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഭക്ഷ്യ സഹായം തേടിയെത്തിയ 500 ഓളം ആളുകളാണ്

ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ സൈന്യം അഴിച്ചുവിട്ട ഏറ്റവും ശക്തമായ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 79 പേര്‍ രക്തസാക്ഷികളായി. ഇതില്‍ ഏഴു പേര്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ സഹായത്തിന് കാത്തുനിന്ന സാധാരണക്കാരായിരുന്നു. ദക്ഷിണ ഗാസയിലാണ് ഇസ്രായില്‍ ആദ്യമായി ശക്തമായ ആക്രമണം നടത്തിയത്. ഇവിടെ 22 പേര്‍ കൊല്ലപ്പെട്ടു.