ഗാസ നഗരത്തില്‍ കരയാക്രമണം വ്യാപിപ്പിക്കുന്നതിനു പകരം താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ എത്തണമെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും മന്ത്രിമാരും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് രഹസ്യമായി ആവശ്യപ്പെടുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു
ഗാസയില്‍ നരക കവാടങ്ങള്‍ തുറന്നതായും യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രായിലിന്റെ വ്യവസ്ഥകള്‍ ഹമാസ് അംഗീകരിക്കുന്നതുവരെ ഇസ്രായില്‍ സൈന്യം ആക്രമണം ശക്തമാക്കുമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പറഞ്ഞു