അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സ്വകാര്യ അത്താഴ വിരുന്നും ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ഗൾഫ് മേഖലയുടെ വളർച്ചയും അന്തർദേശീയ രാഷ്ട്രീയത്തിലെ സമീപനങ്ങളും കൂടി മുൻനിർത്തിയാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്
ഏപ്രിൽ 22ലെ പഹൽഗാം കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) വിദേശ ഭീകര സംഘടന (എഫ്ടിഒ) ആയി അമേരിക്ക പ്രഖ്യാപിച്ചു. ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ഉപവിഭാഗമായാണ് ടിആർഎഫ് അറിയപ്പെടുന്നത്