ഗാസ മുനമ്പില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 10 ഉം 6 ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.
മധ്യ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്കടുത്തുള്ള ഖലന്ദിയ അഭയാര്‍ഥി ക്യാമ്പില്‍ ഫലസ്തീന് ബാലനെ ഇസ്രായില്‍ സൈന്യം വെടിവെച്ചുകൊന്നതായി ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
