Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 26
    Breaking:
    • ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി; ജനപ്രതിനിധി മുതൽ മഹാനടൻ വരെ സ്വഭാവഹത്യ ചെയ്തു-അൻസിബ ഹസൻ
    • മയക്കുമരുന്ന് ലഹരിയില്‍ യുവതി അടക്കം രണ്ടംഗ സംഘം അറസ്റ്റില്‍
    • ഇറാൻ അനുകൂല ബാനറുകളുമായി ബന്ധമില്ലെന്ന് ഹിസ്ബുള്ള
    • ഇറാനുമായുള്ള ധാരണാപത്രം യു.എസിന്റെയും ഇസ്രായിലിന്റെയും പരാജയപ്രഖ്യാപനം; ഹിസ്ബുള്ള​
    • നോക്കൗട്ട് പിടിക്കാൻ ഇറാനും ഈജിപ്റ്റും; ബെൽജിയത്തിന് ഇന്ന് ജീവൻമരണ പോരാട്ടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഒരു മുസ്‌ലിം രാജ്യത്തെ ആക്രമിക്കാന്‍ മറ്റു മുസ്‌ലിം രാജ്യങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഇറാന്‍‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/03/2026 Iran Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Iran Flag
    ഇറാൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍– ഒരു മുസ്‌ലിം രാജ്യത്തെ ആക്രമിക്കാന്‍ മറ്റു മുസ്‌ലിം രാജ്യങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നത് ഒരു സാഹചര്യത്തിനും ന്യായീകരിക്കാനാവാത്തതാണെന്ന് ഇറാന്‍ വിദേശ മന്ത്രാലയം. തുടർന്നാൽ ശത്രുവിനെ അവരുടെ ആക്രമണത്തില്‍ പശ്ചാത്തപിച്ച് ഒരു പാഠം പഠിപ്പിക്കുന്നതിലാണ് ഇറാന്‍ നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഹുര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഇറാന് നിര്‍ണായകമാണ്. രാജ്യത്തിന്റെ സുരക്ഷ മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. പേര്‍ഷ്യന്‍ ഉള്‍ക്കടലിലും ഒമാന്‍ കടലിലും ഏറ്റവും നീളം കൂടിയ തീരപ്രദേശമുള്ള ഇറാന്‍, ഈ തന്ത്രപ്രധാനമായ ജലപാത സംരക്ഷിക്കുന്നതിന് എപ്പോഴും വില നല്‍കിയിട്ടുണ്ടെന്ന് ഇവർ കൂട്ടിചേർത്തു.

    അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും മേഖലയിലുണ്ടാക്കിയ അസ്ഥിരത ഹുര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തെ ബാധിച്ചേക്കും. ഈ കടലിടുക്ക് സുരക്ഷിതമല്ലാതാകാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ ഇറാന്‍ നാവികസേനയുമായി ഏകോപനം നടത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്‍ മേഖലയിലെ ജനങ്ങളോടും രാജ്യങ്ങളോടും ഒരു ശത്രുതയും പുലര്‍ത്തുന്നില്ലെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍
    ഇറാനെ ആക്രമിക്കാന്‍ ചില രാജ്യങ്ങളിലെ താവളങ്ങളും ശേഷികളും ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍, അന്താരാഷ്ട്ര നിയമമനുസരിച്ച് സ്വയം പ്രതിരോധിക്കാനും ആക്രമണ സ്രോതസ്സുകളെ ലക്ഷ്യമിടാനുമുള്ള അവകാശം തങ്ങള്‍ക്കുണ്ട്. ഇറാനെതിരായ ഈ രാജ്യങ്ങളുടെ പ്രദേശങ്ങളുടെയും ശേഷികളുടെയും ഉപയോഗം അവസാനിപ്പിച്ചാല്‍, തങ്ങളുടെ പ്രതിരോധ നടപടികളും അവസാനിക്കുമെന്നും ഇസ്മായില്‍ ബഗായ് പറ‍ഞ്ഞു.

    ഇതുവരെ, നടന്ന സംഭവങ്ങള്‍ ശത്രുക്കളെ അത്ഭുതപ്പെടുത്തി. ഇത് തങ്ങളുടെ ദേശീയവും മതപരവുമായ കഴിവുകളെ ആശ്രയിക്കുന്ന ഇറാന്‍ ജനതയില്‍ നിന്ന് മാത്രമേ ഉണ്ടാകൂ. ആണവ പ്രശ്‌നത്തില്‍ പശ്ചാത്യ രാജ്യങ്ങളുമായുള്ള ഭിന്നതകള്‍ പരഹിരിക്കാന്‍ ഇറാന് ചര്‍ച്ച ആവശ്യമായിരുന്നു. തര്‍ക്ക പരിഹാരത്തിന് നയതന്ത്ര പാത പിന്തുടര്‍ന്നില്ലെങ്കില്‍, ഇറാന്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും വിമര്‍ശനത്തിന് വിധേയമാകുമായിരുന്നെന്നും വിദേശ മന്ത്രാലയ വക്താവ് കൂട്ടിചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran -usa-israel conflict Ministry of Foreign Affairs
    Latest News
    ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി; ജനപ്രതിനിധി മുതൽ മഹാനടൻ വരെ സ്വഭാവഹത്യ ചെയ്തു-അൻസിബ ഹസൻ
    26/06/2026
    മയക്കുമരുന്ന് ലഹരിയില്‍ യുവതി അടക്കം രണ്ടംഗ സംഘം അറസ്റ്റില്‍
    26/06/2026
    ഇറാൻ അനുകൂല ബാനറുകളുമായി ബന്ധമില്ലെന്ന് ഹിസ്ബുള്ള
    26/06/2026
    ഇറാനുമായുള്ള ധാരണാപത്രം യു.എസിന്റെയും ഇസ്രായിലിന്റെയും പരാജയപ്രഖ്യാപനം; ഹിസ്ബുള്ള​
    26/06/2026
    നോക്കൗട്ട് പിടിക്കാൻ ഇറാനും ഈജിപ്റ്റും; ബെൽജിയത്തിന് ഇന്ന് ജീവൻമരണ പോരാട്ടം
    26/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.