ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസിനെ നിരായുധീകരിക്കണമെന്നത് ഇസ്രായിലിന്റെ അടിസ്ഥാന വ്യവസ്ഥയാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിന്റെ പിടിയില്‍ നിന്ന് ജീവിച്ചിരിക്കുന്ന പത്ത് ബന്ദികളെ കൂടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി, ഗ്രെറ്റ വാന്‍ സുസ്റ്റെറന്‍ ആതിഥേയത്വം വഹിച്ച ദി റെക്കോര്‍ഡ് പ്രോഗ്രാമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.
Browsing: War
യമനിൽ 17 ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ വിഭാഗത്തിന്റെ തലവൻ ടോം ഫ്ലെച്ചർ.
ഇസ്രായേലിൻറെ ഒരു എഫ്-16 മിസൈൽ തന്റെ പിതാവിന്റെ മുറി ലക്ഷ്യമിട്ടാണ് എത്തിയത്. തന്റെ പിതാവ് രക്തസാക്ഷിയാണ് എന്നാണ് മകൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.
നിലവിൽ ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56,000 കടന്നു. ഇതിൽ സായുധരും സാധാരണക്കാരും ഉൾപ്പെടും.
ഇസ്രായേൽ സൈന്യം ആറു പേരെ തടഞ്ഞ് വെച്ചതായി ഞങ്ങൾ കണ്ടു, അതിൽ മൂന്ന് കുട്ടികൾ ആയിരുന്നു. ഞങ്ങൾക്കറിയില്ല അവർ ഇപ്പോൾ ജീവനോടെയുണ്ടോ അതോ മരിച്ചോ എന്ന്
കഴിഞ്ഞ മാസം ഇതേ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഭക്ഷ്യ സഹായം തേടിയെത്തിയ 500 ഓളം ആളുകളാണ്
ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനില്‍ ഇസ്രായിലിന്റെ ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി. നമ്മുടെ വ്യോമസേനയുടെയും ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തന ഫലമായാണ് യുദ്ധത്തില്‍ ഇസ്രായില്‍ വിജയങ്ങള്‍ കൈവരിച്ചത്. ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ ഇറാന്റെ ഹൃദയഭാഗത്ത് രഹസ്യമായി പ്രവര്‍ത്തിച്ചു. ഇത് ഞങ്ങള്‍ക്ക് പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു – ഇസ്രായില്‍ സൈന്യം പുറത്തിറക്കിയ വീഡിയോ ക്ലിപ്പില്‍ ഇയാല്‍ സമീര്‍ പറഞ്ഞു. ഇസ്രായിലി സൈനികര്‍ ഇറാനുള്ളില്‍ യുദ്ധത്തില്‍ പങ്കെടുത്തെന്ന ഇസ്രായിലിന്റെ ആദ്യ പ്രഖ്യാപനമാണിത്. ഇപ്പോഴത്തെ സൈനിക നടപടി അവസാനിച്ചെങ്കിലും സൈനിക പ്രചാരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിരവധി വെല്ലുവിളികള്‍ മുന്നിലുള്ളതിനാല്‍ നമ്മള്‍ ജാഗ്രത പാലിക്കണമെന്ന് ഇയാല്‍ സമീര്‍ വീഡിയോയില്‍ പറഞ്ഞു.
കേടുപാടുകള്‍ സംഭവിച്ചതിന്റെ ഫലമായി 11,000 ലേറെ പേര്‍ ഭവനരഹിതരായതായി. ഇവരെ 97 അഭയ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഇറാന്‍ മിസൈലുകളും ഡ്രോണുകളും ചെറുക്കാന്‍ മാത്രം ഇസ്രായിലിന് പ്രതിദിനം 20 കോടി ഡോളര്‍ ചെലവഴിക്കേണ്ടിവന്നതായി വിദഗ്ധര്‍ കണക്കാക്കുന്നു.
ബാലിസ്റ്റിക് മിസൈലുകളുടെ മാരകമായ പരിക്കുകളിൽ നിന്ന് രക്ഷപ്പെടുന്നവർ പോലും ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ മരിക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്.
