Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 3
    Breaking:
    • ബാരിക്കേഡുകള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് അടച്ചിട്ട ഈജിപ്തിലെ ബ്രിട്ടീഷ് എംബസി വീണ്ടും തുറന്നു
    • മാധ്യമ സദസ്സ് സംഘടിപ്പിച്ച് കെഎംസിസി ദുബൈ – മലപ്പുറം ജില്ലാ കമ്മിറ്റി
    • ഫലസ്തീന്‍ നേതാക്കള്‍ക്ക് വിസ നിഷേധിക്കാനുള്ള അമേരിക്കയുടെ തീരുമാനം റദ്ധാക്കണം: ഇമ്മാനുവല്‍ മാക്രോണ്‍
    • ഓണാഘോഷവും പതിനെട്ടാം വാര്‍ഷികവും സംഘടിപ്പിച്ച് ഷിഫാ മലയാളി സമാജം
    • മകന്റെ വിവാഹത്തിന് നാട്ടിൽ പോയ ജിദ്ദ പ്രവാസി നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    മിസൈല്‍ പദ്ധതി നിയന്ത്രണങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇറാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/09/2025 World Iran Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാന്റെ മിസൈല്‍ പദ്ധതിക്കുള്ള ഒരു നിയന്ത്രണങ്ങളും അംഗീകരിക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കം ഫ്രാന്‍സ് മറികടക്കുകയാണെന്നും ഇറാന്റെ മിസൈല്‍ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഫ്രാന്‍സ് ആഗ്രഹിക്കുന്നതായും ഇറാന്‍ പാര്‍ലമെന്റിലെ ദേശീയ സുരക്ഷാ, വിദേശ നയ സമിതി വക്താവ് ഇബ്രാഹിം റസായി പറഞ്ഞു.

    ഇറാന്റെ ശക്തി നഷ്ടപ്പെടുത്താനുള്ള പടിഞ്ഞാറന്‍ ശ്രമത്തെ അദ്ദേഹം വിമര്‍ശിക്കുകയും, സായുധ സേന കരുത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും രാജ്യത്തെ സംരക്ഷിക്കുന്നുണ്ടെന്നും റസായി പറഞ്ഞു. ഇറാന് ആജ്ഞകള്‍ നല്‍കുന്ന പാശ്ചാത്യ നയവും ആണവ പദ്ധതി ഉപേക്ഷിക്കലും തള്ളിക്കളയുന്നതായി കഴിഞ്ഞ ഓഗസ്റ്റില്‍ ഇറാന്‍ പാര്‍ലമെന്റ് പ്രഖ്യാപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാനില്‍ യു.എന്‍ ഉപരോധങ്ങള്‍ക്കുള്ള സ്‌നാപ്പ്ബാക്ക് സംവിധാനം വീണ്ടും സജീവമാക്കാനുള്ള തീരുമാനം ഇറാനുള്ള സന്ദേശമാണെന്ന് ഫ്രഞ്ച് വിദേശ മന്ത്രാലയം വിശദീകരിച്ചു. ഇറാന്‍ ആണവ പ്രശ്‌നവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉചിതമായ പരിഹാരത്തിലെത്താന്‍ ആഗ്രഹിക്കുന്നു എന്നതാണ് സ്‌നാപ്പ്ബാക്ക് സംവിധാനം വീണ്ടും സജീവമാക്കാനുള്ള തീരുമാനത്തിനു പിന്നിലെ സന്ദേശമെന്ന് ഫ്രഞ്ച് വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

    ഒരു മാസത്തെ സമയപരിധിക്ക് മുമ്പ് ഉപരോധങ്ങള്‍ പ്രാബല്യത്തില്‍ വരാത്തതിനാല്‍, സ്‌നാപ്പ്ബാക്ക് മെക്കാനിസം സജീവമാക്കുന്നത് നയതന്ത്രത്തിന് ഇപ്പോഴും അവസരമുണ്ടെന്ന് കാണിക്കുന്നതായും ഫ്രഞ്ച് വിദേശ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഈ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ഇറാന്‍ ചര്‍ച്ചാ മേശയിലേക്ക് തിരികെ എത്തുമെന്ന് ഫ്രഞ്ച് വിദേശ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

    ജൂണില്‍ അമേരിക്ക ബോംബാക്രമണത്തിലൂടെ തകര്‍ത്ത മൂന്ന് ആണവ കേന്ദ്രങ്ങളിലേക്ക് യു.എന്‍ പരിശോധകരെ ഇറാന്‍ അനുവദിച്ചിരുന്നില്ല. 60 ശതമാനം സമ്പുഷ്ടീകരിച്ച, ഏകദേശം 400 കിലോഗ്രാം യുറേനിയത്തെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കിലും പുതിയ ആണവ കരാറിലെത്താന്‍ അമേരിക്കയുമായി നേരിട്ടും ക്രിയാത്മകവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാതിരിക്കുയാണെങ്കിലും യു.എന്‍ ഉപരോധ സ്‌നാപ്പ്ബാക്ക് മെക്കാനിസം സജീവമാക്കാനുള്ള ഉദ്ദേശ്യം യൂറോപ്യന്‍ ത്രികക്ഷി (ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി) യു.എന്‍ രക്ഷാ സമിതിയെ കഴിഞ്ഞ ആഴ്ച അറിയിച്ചു. ഇത് ഇറാനെ ചൊടിപ്പിച്ചു. ഈ നടപടി നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ഇതിലൂടെ അമേരിക്കന്‍ ഉത്തരവുകള്‍ നടപ്പാക്കാനാണ് ത്രികക്ഷി ശ്രമിക്കുന്നതെന്നും ഇറാന്‍ പറയുന്നു. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള 2015 ലെ ആണവ കരാര്‍ ഐക്യരാഷ്ട്രസഭക്ക് ഇറാനെതിരെ ഉപയോഗിക്കാന്‍ കഴിയുന്ന സ്‌നാപ്പ്ബാക്ക്, അല്ലെങ്കില്‍ ട്രിഗര്‍ മെക്കാനിസം എന്നറിയപ്പെടുന്ന പ്രക്രിയ വ്യവസ്ഥ ചെയ്യുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    control Iran Iran missile attack Missile national security council USA War
    Latest News
    ബാരിക്കേഡുകള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് അടച്ചിട്ട ഈജിപ്തിലെ ബ്രിട്ടീഷ് എംബസി വീണ്ടും തുറന്നു
    03/09/2025
    മാധ്യമ സദസ്സ് സംഘടിപ്പിച്ച് കെഎംസിസി ദുബൈ – മലപ്പുറം ജില്ലാ കമ്മിറ്റി
    03/09/2025
    ഫലസ്തീന്‍ നേതാക്കള്‍ക്ക് വിസ നിഷേധിക്കാനുള്ള അമേരിക്കയുടെ തീരുമാനം റദ്ധാക്കണം: ഇമ്മാനുവല്‍ മാക്രോണ്‍
    03/09/2025
    ഓണാഘോഷവും പതിനെട്ടാം വാര്‍ഷികവും സംഘടിപ്പിച്ച് ഷിഫാ മലയാളി സമാജം
    03/09/2025
    മകന്റെ വിവാഹത്തിന് നാട്ടിൽ പോയ ജിദ്ദ പ്രവാസി നിര്യാതനായി
    03/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.