ജിദ്ദ – ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് ഇറാന് ഇന്ന് തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ മുതല്‍ ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് ഇറാന് തൊടുത്തുവിട്ട 20 ഡ്രോണുകള്‍ റുബ്ഉല്‍ഖാലി മരുഭൂമിയില്‍ വെച്ച് സൗദി പ്രതിരോധ മന്ത്രാലയം തകര്‍ത്തു. കിഴക്കന്‍ പ്രവിശ്യയിലുള്ള ദഹ്റാനിലെ സൗദി അറാംകോ ആസ്ഥാനത്ത് നിന്ന് ഏകദേശം 800 കിലോമീറ്റര്‍ അകലെയാണ് ശൈബ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്. ശൈബ എണ്ണപ്പാടത്തിന്റെ ദൈനംദിന ഉല്‍പ്പാദന ശേഷി പത്തു ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ്. ഇറാനില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം, രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാന് കിഴക്കന്‍ സൗദിയിലെ റാസ് തന്നൂറ റിഫൈനറി ലക്ഷ്യം വെച്ച് ആക്രമണത്തിന് ശ്രമിച്ചു. സൗദി പ്രതിരോധ സേന അവ തകര്‍ത്തു. തര്‍ക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്ന് റിഫൈനറിക്കുള്ളില്‍ ചെറിയ തീപിടുത്തമുണ്ടായി. അത് പെട്ടെന്ന് നിയന്ത്രണവിധേയമാക്കി.
Thursday, August 13
Breaking:
- മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും : വി ഡി സതീശന്
- ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ, അമേരിക്കയുടെ അവകാശവാദങ്ങൾ തള്ളി ഇറാന്
- തൃശൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
- തൃശൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
- മിസ് യൂ ഡാഡ്, മിസ് യൂ.. നിങ്ങളില്ലാതെ എത്ര കാലം മുന്നോട്ടു പോകാനാകുമെന്നറിയില്ല- അച്ഛനെ പറ്റി വികാരനിർഭര കുറിപ്പുമായി മെസി
