കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തിനകത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട കാസർകോട് നീലേശ്വരം സ്വദേശി ബഹ്റൈനിലെ ആശുപത്രിയിൽ മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാമാണ് (65) ബഹ്റൈനിലെ ഹമദ് ആശുപത്രിയിൽ മരിച്ചത്
Browsing: Kuwait
കുവൈത്തില്‍ ടീച്ചേഴ്സ് അസോസിയേഷനില്‍ നിന്ന് വന്‍തുക
തട്ടിയെടുത്ത, അസോസിയേഷനില്‍ ഫിനാന്‍ഷ്യല്‍ മാനേജറായി ജോലി ചെയ്തിരുന്ന ഈജിപ്തുകാരന് വിചാരണ കോടതി വിധിച്ച 10 വര്‍ഷം കഠിന തടവും 10 ലക്ഷം ദീനാര്‍ പിഴയും പരമോന്നത കോടതി ശരിവെച്ചു
കുവൈത്തിലെ ഇന്ത്യയിൽ നിന്നുള്ള വീട്ടു വേലക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്
ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യോമയാന കരാർ പുതുക്കി, പ്രതിവാര സീറ്റ് ശേഷി 50 ശതമാനം വർധിപ്പിച്ച് 18,000 ആയി ഉയർത്തി.
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രതിവാര സീറ്റ് ശേഷി 50 ശതമാനം തോതില്‍ വര്‍ധിപ്പിക്കുന്ന പുതിയ വ്യോമയാന കരാറില്‍ കുവൈത്തും ഇന്ത്യയും ഒപ്പുവെച്ചു. കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് അല്‍സ്വബാഹും ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹയുമാണ് പുതിയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്
കുവൈത്തില്‍ സെക്കണ്ടറി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ രഹസ്യ പ്രിന്റിംഗ് പ്രസ്സ് മേധാവിയെ കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കേസിലെ പ്രതികളായ അധ്യാപികയെയും ജീവനക്കാരനെയും ആറു മാസം വീതം തടവിനും ശിക്ഷിച്ചു.
വ്യോമയാന കരാര്‍ പ്രവാസികള്‍ക്ക് ആശ്വാസമാകും; കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് സാധ്യത
കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ പ്രാദേശിക വിപണിയില്‍ കോടിക്കണക്കിന് കുവൈത്തി ദീനാര്‍ വിലമതിക്കുന്ന വന്‍ മയക്കുമരുന്ന് ശേഖരങ്ങള്‍ കൈവശം വെച്ച കുവൈത്തി പൗരന്മാര്‍, അറബ്, ഏഷ്യന്‍ വംശജര്‍, ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂന്‍ വിഭാഗത്തില്‍ പെട്ടവര്‍ എന്നിവരുള്‍പ്പെടെ 31 പ്രതികളെ അറസ്റ്റ് ചെയ്തു.
കുവൈത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത 10 ടൺ പഴകിയ മത്സ്യവും ചെമ്മീനും പിടിച്ചെടുത്ത് നശിപ്പിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വാഹനമായി ജെനസിസ് G90 സെഡാൻ തിരഞ്ഞെടുത്തു. ഔദ്യോഗിക ചടങ്ങുകളും പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കുമായി ഇനി മുതൽ G90 മോഡൽ വാഹനങ്ങൾ ഉപയോഗിക്കും