കുവൈത്ത് സിറ്റി– കുവൈത്തിൽ സർക്കാർ സബ്സിഡി റേഷൻ ഭക്ഷ്യവസ്‌തുക്കൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പ്രവാസികൾ ഉൾപ്പെട്ട സംഘത്തെ സുരക്ഷാസേന പിടികൂടി. ഈജിപ്ഷ്യൻ പ്രവാസികൾ അടക്കം ഉൾപ്പെട്ട സംഘമാണ് സാൽമി അതിർത്തി സബ്സിഡി ഭക്ഷ്യവസ്‌തുക്കൾ കടത്താൻ ശ്രമിച്ചത്. ചെക്പോസ്റ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയത്തെ തുടർന്ന് തടഞ്ഞ വാഹനത്തിൽ ഭക്ഷ്യവസ്‌തുക്കൾ കണ്ടെത്തിയത്
അന്വേഷണത്തിൽ കള്ളക്കടത്തിനായി ഉപയോഗിച്ച വെയർഹൗസ് കണ്ടെത്തി അടച്ചുപൂട്ടി. ഇവിടെ അനധികൃതമായി കയറ്റുമതി ചെയ്യാനായി തയാറാക്കി വെച്ച വൻതോതിൽ റേഷൻ ഭക്ഷണം കണ്ടെത്തി. പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് പ്രോസിക്യൂഷന് കൈമാറി. സർക്കാർ സബ്‌സിഡി നൽകുന്ന വസ്തുക്കളുടെ ദുരുപയോഗം അനുവദിക്കില്ലെന്നും കർശന നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



