Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • സൗദി പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ട്രാഫിക് പിഴകള്‍ അടക്കേണ്ടതില്ല
    • റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും
    • കെഎംസിസി തബൂക്ക് ഗ്രാന്റ് സമൂഹ നോമ്പ് തുറ ഫെബ്രുവരി 27 ന്
    • പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് സമീപത്തെ ചേരികൾ ഒഴിയണം; 700-ലധികം കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്
    • 33 കുട്ടികളെ പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും

    ആദ്യ മണിക്കൂറുകളില്‍ ലഭിച്ചത് 64.6 കോടിയിലേറെ റിയാല്‍
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/02/2026 Saudi Arabia Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ഥം ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന ദേശീയ സംഭാവന ശേഖരണ യജ്ഞത്തിലേക്ക് നിര്‍ലോഭ സഹായങ്ങള്‍ നല്‍കി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും. സല്‍മാന്‍ രാജാവ് നാലു കോടി റിയാലും കിരീടാവകാശി മൂന്നു കോടി റിയാലുമാണ് സംഭവന നല്‍കിയത്. രാജാവിന്റെയും കിരീടാവകാശിയുടെയും സംഭാവനകളിലൂടെ ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന ആറാമത് ദേശീയ സംഭവാവന ശേഖരണ യജ്ഞത്തിന് ഔപചാരിക തുടക്കമായി.

    മുന്‍ വര്‍ഷങ്ങളിലെതു പോലെ ഈ കൊല്ലവും വിശുദ്ധ റമദാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ഥം ഇഹ്‌സാന്‍ പ്ലാറ്റോം വഴി ദേശീയ കാമ്പയിന്‍ നടത്താന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിക്കുകയായിരുന്നു. കാമ്പയിന്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ തന്നെ ആയിരക്കണക്കിന് ഉദാരമതികള്‍ സംഭാവനകള്‍ നല്‍കാന്‍ മുന്നോട്ടുവന്നു. ആദ്യ മണിക്കൂറുകളില്‍ 64.6 കോടിയിലേറെ റിയാലാണ് സംഭാവനകളായി ലഭിച്ചത്. സൗദി ടെലികോം കമ്പനി ഒരു കോടി റിയാല്‍ സംഭാവന ചെയ്തു. മുഹമ്മദ് ഇബ്രാഹിം അല്‍സുബൈഇ ആന്റ് സണ്‍സ് ഫൗണ്ടേഷന്‍, സൗദി അറാംകൊ, റോഷന്‍ ഗ്രൂപ്പ്, മുഫ്‌റഹ് ഗ്രൂപ്പ്, സുലൈമാന്‍ അല്‍റാജ്ഹി ഫൗണ്ടേഷന്‍, മുഹമ്മദ് അല്‍റാജ്ഹി ഔഖാഫ്, അല്‍നഹ്ദി ഫൗണ്ടേഷന്‍, സാബിക് തുടങ്ങി നിരവധി കമ്പനികളും സ്ഥാപനങ്ങളും സംഭാവനകള്‍ നല്‍കാന്‍ മുന്നോട്ടുവന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2021 ല്‍ ആണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ദേശീയ സംഭാവന ശേഖരണ കാമ്പയിന് തുടക്കമായത്. പുണ്യകര്‍മങ്ങള്‍ക്ക് ദൈവത്തില്‍ നിന്നുള്ള പ്രതിഫലം പലമടങ്ങ് വര്‍ധിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമതികളുടെ താല്‍പര്യം വര്‍ധിക്കുകയും ചെയ്യുന്ന വിശുദ്ധ റമദാനില്‍ സാമൂഹിക ഐക്യത്തിന്റെ മൂല്യങ്ങള്‍ക്കുള്ള പിന്തുണ ഉറപ്പാക്കുന്ന നിലക്ക്, സംഭാവനകള്‍ സ്വീകരിക്കുന്നതിലും അര്‍ഹരായര്‍ക്ക് വിതരണം ചെയ്യുന്നതിലും ഉയര്‍ന്ന വിശ്വാസ്യതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്ന ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം സംഭാവന പ്രക്രിയ എളുപ്പവും ലളിതവുമാക്കുന്നു. സുരക്ഷിതമായ സാങ്കേതികവിദ്യയിലൂടെ വേഗത്തില്‍ സംഭാവനകള്‍ ശേഖരിക്കുന്ന ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം എത്രയും വേഗത്തില്‍ അര്‍ഹരായവരിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നുണ്ട്.

    ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമും വെബ്‌സൈറ്റും ആപ്പും വഴിയും 8001247000 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടും പ്രത്യേകം നിശ്ചയിച്ച ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ വഴിയും എസ്.എം.എസ്സുകള്‍ വഴിയും വ്യക്തികള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നോണ്‍-പ്രോഫിറ്റ് സ്ഥാപനങ്ങള്‍ക്കും സംഭാവനകള്‍ നല്‍കാവുന്നതാണ്. കാമ്പയിനിലൂടെ ലഭിക്കുന്ന സംഭാവനകള്‍ ജീവകാരുണ്യ, ആരോഗ്യ, സാമൂഹിക, ഭക്ഷണ, പാര്‍പ്പിട, വിദ്യാഭ്യാസ മേഖലകളില്‍ അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്യാന്‍ വിനിയോഗിക്കും. 2021 മാര്‍ച്ചില്‍ ആരംഭിച്ച ശേഷം ഉദാരമതികളില്‍ നിന്ന് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ബില്യണ്‍ കണക്കിന് റിയാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകളായി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും റമദാന്‍ കാലത്ത് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി സംഭാവനകള്‍ നല്‍കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ വലിയ തോതില്‍ മുന്നോട്ടുവന്നിരുന്നു. വ്യത്യസ്ത ജീവകാരുണ്യ മേഖലകളില്‍ ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

    സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സൗദി സെന്‍ട്രല്‍ ബാങ്ക്, വിദ്യാഭ്യാസ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പല്‍, ഭവനകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഏജന്‍സി, ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി എന്നിവ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേല്‍നോട്ടം വഹിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ihsan Relief salman king Saudi
    Latest News
    സൗദി പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ട്രാഫിക് പിഴകള്‍ അടക്കേണ്ടതില്ല
    21/02/2026
    റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും
    21/02/2026
    കെഎംസിസി തബൂക്ക് ഗ്രാന്റ് സമൂഹ നോമ്പ് തുറ ഫെബ്രുവരി 27 ന്
    21/02/2026
    പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് സമീപത്തെ ചേരികൾ ഒഴിയണം; 700-ലധികം കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്
    21/02/2026
    33 കുട്ടികളെ പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.