Browsing: Kerala

ഓമനപ്പുഴ ജാസ്മിൻ കൊലപാതക കേസിൽ അമ്മയും അമ്മാവനും പൊലീസ് കസ്റ്റഡിയിൽ. മണ്ണഞ്ചേരി പോലീസാണ് അമ്മയായ ജെസി മോളെയും പിന്നീട് അമ്മാവനായ അലോഷ്യസിനെയും കസ്റ്റഡിയിലെടുത്തത്

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടത്തിന്റെ ഒരു ഭാ​ഗം തകർന്നു. 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് തകർന്നത്

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തില്‍ സാമ്പത്തിക തിരിമറി നടന്നെന്ന വാദം തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍

ശനിയാഴ്‌ച സിനിമ കാണുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം ലാൽ മീഡിയയിൽ വച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന് മുൻപാകെ സിനിമ പ്രദർശിപ്പിക്കുക.സിനിമ കണ്ടതിനുശേഷം ഹർജികൾ അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി

സംഘപരിവാർ അനുകൂല തീവ്ര ക്രിസ്‌ത്യൻ സംഘടനയായ കാസ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത വളർത്തുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ആർ.എസ്.എസിൻ്റെ പിന്തുണയോടെയാണ് കാസ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറയുകയുണ്ടായി.

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ നഷ്ടപ്പെടാതെ പിടിച്ചുനിന്നത് പിഴ നൽകിക്കൊണ്ടെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ പുറത്ത് വിട്ട നോട്ടീസിൽ തെളിയുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 5 ലക്ഷം രൂപ വീതവും മറ്റു മെഡിക്കൽ കോളജുകൾ 3 ലക്ഷം രൂപ വീതവു മാണ് 2024-25ൽ നാഷണൽ മെഡിക്കൽ കമ്മിഷനു പിഴ നൽകേണ്ടി വന്നത്

സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേല്‍ സ്വദേശിനി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭർത്താവ് കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഇയാളുടെ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചു

ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്‌കൂൾ ബസ്സിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു വയസ്സുകാരൻ മരിച്ചു.വാടനാംകുറിശ്ശി ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്ണ‌കുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്

കേരളത്തിലെ സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ സുംബ ഡാൻസ് പരിശീലിപ്പിക്കണമെന്ന ഉത്തരവിൽ നിന്നും വിട്ട് നിന്ന അധ്യാപകനെതിരെ നടപടി. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷറഫിനെതിരെയായാണ് നടപടി. ടി.കെ. അഷറഫിനെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.