റിയാദ്: ഇന്ത്യന്‍ പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ റിയാദ് ഇന്ത്യന്‍ എംബസിയില്‍ നാളെ (വ്യാഴം) ഓപണ്‍ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഡിപ്ലോമാറ്റിക് പരിസരത്തെ എംബസി പരിസരത്ത് വൈകുന്നേരം മൂന്നു മുതല്‍ അഞ്ചുവരെയാണ് ഓപണ്‍ ഹൗസ് നടക്കുന്നത്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം.
ഇന്ത്യക്കാര്‍ക്ക് ലേബര്‍, കോണ്‍സുലാര്‍ പ്രശ്നങ്ങളും പരാതികളും അംബാസഡറോടും എംബസി ഉദ്യോഗസ്ഥരോടും നേരിട്ടുപറയാനും സഹായങ്ങള്‍ ആവശ്യപ്പെടാനും സൗകര്യമുണ്ടാകും. എന്നാല്‍ പാസ്പോര്‍ട്ട് ഇഷ്യു ചെയ്യല്‍, അറ്റസ്റ്റേഷന് തുടങ്ങിയ സാധാരണ കോണ്‍സുലാര്‍ സര്‍വീസുകള്‍ ഇവിടെ സ്വീകരിക്കില്ലെന്നും അതിന് നിലവിലെ സംവിധാനങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നും എംബസി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







