ഇസ്രായിൽ സൈന്യം നടപ്പിലാക്കിയ ബ്ലോക്കേഡ് മൂലമുള്ള പട്ടിണി നയത്തെ തുടർന്ന് ഗാസയിൽ മരിച്ചവരുടെ എണ്ണം 251 ആയി ഉയർന്നു, ഇതിൽ 108 കുട്ടികളും ഉൾപ്പെടുന്നു.
Browsing: Israel
യുദ്ധം റദ്ദാക്കണമെന്നും ബന്ദികളെയും തടവുകാരെയും കൈമാറാന്‍ ഹമാസുമായി കരാറുണ്ടാക്കി യുദ്ധം അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ട് പത്തു ലക്ഷത്തിലേറെ ഇസ്രായിലികള്‍ നാളെ പണിമുടക്ക് നടത്തും.
ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ ഒരു പ്രശ്നമായി മാറിയെന്നും അദ്ദേഹത്തിന്റെ സർക്കാർ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെൻ ആരോപിച്ചു.
വെസ്റ്റ് ബാങ്ക്, ഗാസ, മേഖലയിലെ മറ്റു പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന ആശയത്തെക്കുറിച്ചുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനകളെ സൗദി അറേബ്യ ഉൾപ്പെടെ 31 അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശ മന്ത്രിമാർ, അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നിവയുടെ സെക്രട്ടറി ജനറൽമാർ എന്നിവർ ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ ശക്തമായി അപലപിച്ചു.
അമേരിക്കൻ മധ്യസ്ഥതയിലുള്ള ദുർബല വെടിനിർത്തൽ 50 ദിവസം പിന്നിട്ടതോടെ, ഇറാനും ഇസ്രായേലും പുതിയ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ.
ഗാസയിൽ ഭക്ഷ്യസഹായം തേടി റിലീഫ് വിതരണ കേന്ദ്രങ്ങളിലെത്തിയവർക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിലും ആക്രമണങ്ങളിലും 1,760 പേർ കൊല്ലപ്പെട്ടതായി യു.എൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു.
ഫതഹ് സെന്‍ട്രല്‍ കമ്മിറ്റി അംഗമായ മര്വാന് അല്‍ബര്‍ഗൂത്തിയെ ഏകാന്ത സെല്ലില്‍ അതിക്രമിച്ചുകയറി ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നു
വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റ കോളനി നിര്‍മാണം വേഗത്തിലാക്കാനുള്ള ഇസ്രായില്‍ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ ഇല്ലാതാക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്കി
അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ വിവാദപരമായ പുതിയ ജൂതകുടിയേറ്റ കോളനി സ്ഥാപിക്കുമെന്ന് തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് പ്രഖ്യാപിച്ചു.
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഗ്രേറ്റര്‍ ഇസ്രായില്‍ പ്രസ്താവനക്കെതിരെ അറബ്, മുസ്ലിം ലോകത്ത് രോഷം ആളിക്കത്തുന്നു. ഗ്രേറ്റര്‍ ഇസ്രായിലുമായി ബന്ധപ്പെട്ട ചരിത്രപരവും ആത്മീയവുമായ ദൗത്യമാണ് താന്‍ നിര്‍വഹിക്കുന്നതെന്ന നെതന്യാഹുവിന്റെ പരാമര്‍ശം വന്‍ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി.
