കിംവദന്തികൾക്ക് വഴങ്ങുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുത്.
Browsing: Israel
അമേരിക്കയ്ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ നേരത്തെ ഭീഷണികൾ ആവർത്തിച്ചതിനെ തുടർന്നാണ് ഖത്തർ വ്യോമാതിർത്തി അടച്ചുപൂട്ടിയത്.
ഇറാന്റെ ആണവ വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ അസ്‌കരി നിര്‍ണായകമായ സാങ്കേതികവും ശാസ്ത്രീയവുമായ പങ്ക് വഹിച്ചു.
തെഹ്റാനിലെ ആണവനിലയങ്ങളിൽ ഉണ്ടായ ആക്രമണത്തിന്റെ ആകാശചിത്രം പുറത്തുവന്നെങ്കിലും നാശനഷ്ടങ്ങളുടെ കണക്ക് ഇതുവരെ ഇറാൻ പുറത്തുവിട്ടില്ല.
റഷ്യൻ ഭാഷ സംസാരിക്കുന്ന രണ്ട് ദശലക്ഷം ആളുകൾ ഇസ്രായിലിൽ ജീവിക്കുന്നതിനാലാണ് ഇറാന് പരസ്യമായ സഹായവുമായി രംഗത്താത്തതെന്ന് പുടിൻ വ്യക്തമാക്കി
ഇറാന്‍ നയതന്ത്രത്തിലേക്ക് മടങ്ങണമെന്ന ആഹ്വാനങ്ങള്‍ ഇപ്പോള്‍ അര്‍ഥശൂന്യമാണ്. നയതന്ത്രത്തിനുള്ള വാതില്‍ ശാശ്വതമായി കൊട്ടിയടച്ചിരിക്കുന്നു
പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന സഹചര്യം കുവൈത്ത് വളരെയധികം ആശങ്കയോടെ നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായിലിനെതിരായ ആക്രമണത്തിൽ ഇതാദ്യമായി കാസർ ഖൈബർ ശ്രേണിയിലുള്ള മിഡ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഇറാൻ സൈന്യം അറിയിച്ചു. ഒമ്പത് മാക്ക് (ശബ്ദത്തേക്കാൾ ഒമ്പതിരട്ടി വേഗത) ഉള്ളതിനാൽ ഇറാനിൽ നിന്നു തൊടുത്ത് അഞ്ച് മിനുട്ടിനുള്ളിൽ തന്നെ ഇത് ഇസ്രായിലിൽ എത്തും.
ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്‍ ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായി രാവിലെ 8.15 ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ലക്ഷ്യമിട്ട് ഇറാന്‍ 30 മിസൈലുകളാണ് തൊടുത്തുവിട്ടതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ആണവ പദ്ധതി നശിപ്പിക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ഇസ്രായിലികളോട് പറഞ്ഞു. ഇറാനില്‍ പുലര്‍ച്ചെ നടത്തിയ അമേരിക്കന്‍ ആക്രമണം ഇസ്രായിലുമായുള്ള പൂര്‍ണ ഏകോപനത്തോടെയാണ് നടത്തിയത്.
