ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസിന്റെ മുതിർന്ന നേതാക്കൾക്കെതിരെ ഇസ്രയേൽ വ്യോമസേന വ്യോമാക്രമണം നടത്തി. ആക്രമണത്തിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതി ലഭിച്ചതായി മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ ഇസ്രയേലിന്റെ ചാനൽ 12-നോട് വെളിപ്പെടുത്തി. ഹമാസ് നേതാക്കൾ താമസിക്കുന്ന സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ യുദ്ധവിമാനങ്ങൾ 12 മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
1997-ൽ ജോർദാനിൽ ഇസ്രയേൽ വധിക്കാൻ ശ്രമിച്ച ഹമാസ് നേതാവ് ഖാലിദ് മിശ്അൽ ഇത്തവണ ലക്ഷ്യമിട്ട നേതാക്കളിൽ ഒരാളായിരുന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു.
.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group