റിയാദ് – റിയാദിലും ഖമീസ് മുശൈത്തിലും ഇന്നും ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഹൂത്തികൾ ശ്രമിച്ചു. ഹൂത്തി ഭീകരർ റിയാദിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു. ഹൂത്തികൾ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലും തടഞ്ഞു നശിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദിൽ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരു കിന്റർഗാർട്ടനും പോളിക്ലിനിക്കിനും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
അതേസമയം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് യാത്രക്കാർ അവരുടെ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്നും വിമാന സർവീസ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർപോർട്ട് അഡ്മിനിസ്ട്രേഷൻ അഭ്യർഥിച്ചു. വിമാന സർവീസുകളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളെ കുറിച്ച് യാത്രക്കാരെ അറിയിക്കാനും അവരുടെ യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കാനുമുള്ള കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ഉണർത്തൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







