സ്റ്റോക്ക്ഹോം- 2026ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരത്തിന് കനേഡിയൻ എഴുത്തുകാരിയും കവയിത്രിയുമായ ആൻ കാഴ്സൺ അർഹയായി. സ്റ്റോക്ക്ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ക്ലാസിക്കൽ സാഹിത്യ പാരമ്പര്യങ്ങളോട് സർഗാത്മകമായി സംവദിച്ച് സമകാലിക സാഹിത്യത്തിന് പുത്തൻ രൂപങ്ങൾ സമ്മാനിച്ച ധീരവും നൂനതവുമായ സാഹിത്യ സംഭാവനകൾ പരിഗണിച്ചാണ് ആദരം. 1.2 കോടി സ്വീഡിഷ് ക്രോണറാണ് (ഏകദേശം 1.2 ദശലക്ഷം ഡോളർ) പുരസ്കാരത്തുക.
BREAKING NEWS The 2026 #NobelPrize in Literature is awarded to the Canadian author Anne Carson, “for her bold and inventive oeuvre that, in playful dialogue with the classical tradition, has created new forms for contemporary literature.” https://t.co/YRvlRghlGG
— The Nobel Prize (@NobelPrize) October 8, 2026
പുരാതന ഗ്രീക്ക് പുരാവൃത്തങ്ങളെയും ക്ലാസിക്കൽ വിഷയങ്ങളെയും ആധുനിക ജീവിത നിരീക്ഷണങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ ഇവർ വിദഗ്ധയാണ്. മുപ്പത് വർഷത്തിലേറെയായി ക്ലാസിക് സാഹിത്യ അധ്യാപിക കൂടിയാണ് ആൻ.
ഇറോസ് ദ ബിറ്റർസ്വീറ്റ് (1986), ഓട്ടോബയോഗ്രഫി ഓഫ് റെഡ് (1998), നോർമ ജീൻ ബേക്കർ ഓഫ് ട്രോയ് (2019) തുടങ്ങിയവയാണ് ശ്രദ്ധേയ കൃതികൾ.
