ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുമായി സമ്പൂർണ സഹകരണത്തിന് ഇറാന് തയാറാണെന്നും, ഇതിലൂടെ ഗള്‍ഫ് മേഖലയിലെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും ഇറാന് പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാന് പറഞ്ഞു. അയല്പക്ക നയവും മേഖലാ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കലും ഇറാന്റെ അടിസ്ഥാന തന്ത്രമാണ്. ഈ നയം മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ സര്‍ക്കാര്‍ പ്രത്യേക താല്പര്യം കാണിക്കുന്നുണ്ടെന്നും ഇറാന് പ്രസിഡന്റ് പറഞ്ഞു.
Browsing: Iran
ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍ സര്‍ക്കാര്‍ വിരുദ്ധരെയും വിമതരെയും പാര്‍പ്പിക്കുന്ന എവിന്‍ ജയില്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 71 പേര് കൊല്ലപ്പെട്ടതായി ഇറാന് ജുഡീഷ്യറി അറിയിച്ചു.
ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളെ വിശേഷിപ്പിക്കുന്ന മെഹറബ് എന്ന് വാക്കാണ് ഇരുവരെയും വിളിക്കാൻ മകരേം ഷിരാസി ഉപയോഗിച്ചത്.
ഇറാനെതിരായ ഇസ്രായില്‍, അമേരിക്കന്‍ ആക്രമണത്തിന് കളമൊരുക്കിയെന്ന് വ്യാപകമായി കരുതപ്പെടുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന് നേതാക്കളുടെ ആഹ്വാനങ്ങളെ അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ അപലപിച്ചു.
ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ട 60 മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ഔദ്യോഗിക സംസ്കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ നടന്നു. ഇറാന് പതാകകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ ചിത്രങ്ങളും വഹിച്ചുകൊണ്ട് സ്ത്രീകള്‍ അടക്കം പതിനായിരക്കണക്കിന് ആളുകള്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒത്തുകൂടി. പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. വിലാപയാത്ര സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന് പതാകയില്‍ പൊതിഞ്ഞ മയ്യിത്തുകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ സൈനിക യൂണിഫോമിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളില്‍ കാണിച്ചു. ഇന്ന് ഔദ്യോഗികമായി സംസ്കരിച്ച 60 പേരില്‍ നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.
ആണവ പ്രശ്നത്തില്‍ ഇറാനുമായി കരാറിലെത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയോട് കാണിക്കുന്ന അനാദരവും അനുചിതവുമായ പെരുമാറ്റവും അവസാനിപ്പിക്കണമെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആവശ്യപ്പെട്ടു. ഇറാന് ജനത ഭീഷണികളും അപമാനങ്ങളും അംഗീകരിക്കില്ല. ചിലര്‍ അവരുടെ വ്യാമോഹങ്ങളാല്‍ നയിക്കപ്പെട്ട് ഗുരുതരമായ തെറ്റുകള്‍ ചെയ്താല്‍ ഇറാന് അതിന്റെ യഥാര്‍ഥ കഴിവുകള്‍ വെളിപ്പെടുത്താന്‍ മടിക്കില്ല – എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ വിദേശ മന്ത്രി പറഞ്ഞു. സദ്ഭാവത്തിന് സദ്ഭാവം തിരികെ ലഭിക്കും, ബഹുമാനം ബഹുമാനത്തെ വളര്‍ത്തുന്നു – അബ്ബാസ് അറാഖ്ജി പറഞ്ഞു.
ഇറാനെതിരായ ആക്രമണങ്ങള്‍ കൂട്ടായ സ്വയം പ്രതിരോധമായിരുന്നെന്ന് യു.എന്‍ രക്ഷാ സമിതിയില്‍ അവകാശപ്പെട്ടും ന്യായീകരിച്ചും അമേരിക്ക.
യു.എ.ഇ പത്രമായ ദി നാഷണലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അഭിപ്രായ പ്രകടനം.
അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് അനായാസം പ്രവേശിക്കാമെന്നും ആവശ്യമെന്ന് തോന്നുമ്പോഴെല്ലാം അവർക്കെതിരെ നടപടിയെടുക്കാൻ കഴിയുമെന്നതും ചെറിയ സംഭവമല്ല,
ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനില്‍ ഇസ്രായിലിന്റെ ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി. നമ്മുടെ വ്യോമസേനയുടെയും ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തന ഫലമായാണ് യുദ്ധത്തില്‍ ഇസ്രായില്‍ വിജയങ്ങള്‍ കൈവരിച്ചത്. ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ ഇറാന്റെ ഹൃദയഭാഗത്ത് രഹസ്യമായി പ്രവര്‍ത്തിച്ചു. ഇത് ഞങ്ങള്‍ക്ക് പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു – ഇസ്രായില്‍ സൈന്യം പുറത്തിറക്കിയ വീഡിയോ ക്ലിപ്പില്‍ ഇയാല്‍ സമീര്‍ പറഞ്ഞു. ഇസ്രായിലി സൈനികര്‍ ഇറാനുള്ളില്‍ യുദ്ധത്തില്‍ പങ്കെടുത്തെന്ന ഇസ്രായിലിന്റെ ആദ്യ പ്രഖ്യാപനമാണിത്. ഇപ്പോഴത്തെ സൈനിക നടപടി അവസാനിച്ചെങ്കിലും സൈനിക പ്രചാരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിരവധി വെല്ലുവിളികള്‍ മുന്നിലുള്ളതിനാല്‍ നമ്മള് ജാഗ്രത പാലിക്കണമെന്ന് ഇയാല്‍ സമീര്‍ വീഡിയോയില്‍ പറഞ്ഞു.
