Browsing: Iran

തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ കഴിഞ്ഞ മാസം ഇറാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നതായി രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടലിടുക്ക് അടക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി കപ്പലുകളില്‍ ഇറാന്‍ സൈന്യം സമുദ്ര മൈനുകള്‍ കയറ്റിയിരുന്നു. ഇറാനിലുടനീളമുള്ള കേന്ദ്രങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ തയാറെടുക്കുകയാണെന്ന അമേരിക്കയുടെ ആശങ്ക ഇത് വര്‍ധിപ്പിച്ചു.

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇരട്ടത്താപ്പ് മേഖലാ, ആഗോള സുരക്ഷക്ക് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഞങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങള്‍ ഏജന്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നു. ഞങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഉണ്ടായിരുന്നു – ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുമായി സമ്പൂർണ സഹകരണത്തിന് ഇറാന്‍ തയാറാണെന്നും, ഇതിലൂടെ ഗള്‍ഫ് മേഖലയിലെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. അയല്‍പക്ക നയവും മേഖലാ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കലും ഇറാന്റെ അടിസ്ഥാന തന്ത്രമാണ്. ഈ നയം മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ സര്‍ക്കാര്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ടെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ സര്‍ക്കാര്‍ വിരുദ്ധരെയും വിമതരെയും പാര്‍പ്പിക്കുന്ന എവിന്‍ ജയില്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ജുഡീഷ്യറി അറിയിച്ചു.

ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളെ വിശേഷിപ്പിക്കുന്ന മെഹറബ് എന്ന് വാക്കാണ് ഇരുവരെയും വിളിക്കാൻ മകരേം ഷിരാസി ഉപയോഗിച്ചത്.

ഇറാനെതിരായ ഇസ്രായില്‍, അമേരിക്കന്‍ ആക്രമണത്തിന് കളമൊരുക്കിയെന്ന് വ്യാപകമായി കരുതപ്പെടുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്‍ നേതാക്കളുടെ ആഹ്വാനങ്ങളെ അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ അപലപിച്ചു.

ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ട 60 മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ നടന്നു. ഇറാന്‍ പതാകകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ ചിത്രങ്ങളും വഹിച്ചുകൊണ്ട് സ്ത്രീകള്‍ അടക്കം പതിനായിരക്കണക്കിന് ആളുകള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒത്തുകൂടി. പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. വിലാപയാത്ര സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന്‍ പതാകയില്‍ പൊതിഞ്ഞ മയ്യിത്തുകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ സൈനിക യൂണിഫോമിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളില്‍ കാണിച്ചു. ഇന്ന് ഔദ്യോഗികമായി സംസ്‌കരിച്ച 60 പേരില്‍ നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.

ആണവ പ്രശ്‌നത്തില്‍ ഇറാനുമായി കരാറിലെത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയോട് കാണിക്കുന്ന അനാദരവും അനുചിതവുമായ പെരുമാറ്റവും അവസാനിപ്പിക്കണമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആവശ്യപ്പെട്ടു. ഇറാന്‍ ജനത ഭീഷണികളും അപമാനങ്ങളും അംഗീകരിക്കില്ല. ചിലര്‍ അവരുടെ വ്യാമോഹങ്ങളാല്‍ നയിക്കപ്പെട്ട് ഗുരുതരമായ തെറ്റുകള്‍ ചെയ്താല്‍ ഇറാന്‍ അതിന്റെ യഥാര്‍ഥ കഴിവുകള്‍ വെളിപ്പെടുത്താന്‍ മടിക്കില്ല – എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ വിദേശ മന്ത്രി പറഞ്ഞു. സദ്ഭാവത്തിന് സദ്ഭാവം തിരികെ ലഭിക്കും, ബഹുമാനം ബഹുമാനത്തെ വളര്‍ത്തുന്നു – അബ്ബാസ് അറാഖ്ജി പറഞ്ഞു.

ഇറാനെതിരായ ആക്രമണങ്ങള്‍ കൂട്ടായ സ്വയം പ്രതിരോധമായിരുന്നെന്ന് യു.എന്‍ രക്ഷാ സമിതിയില്‍ അവകാശപ്പെട്ടും ന്യായീകരിച്ചും അമേരിക്ക.

യു.എ.ഇ പത്രമായ ദി നാഷണലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അഭിപ്രായ പ്രകടനം.