ലോക രാജ്യങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ സൗദി അറേബ്യ ഇത്തവണ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ കൂടുതലായി അവലംബിക്കുന്നു. ഹാജിമാര്‍ക്ക് ആത്മീയ യാത്രയില്‍ മികച്ച സേവനങ്ങള്‍ നല്‍കാന്‍ കൃത്രിമബുദ്ധി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന നിരവധി സംരംഭങ്ങള്‍ നടപ്പാക്കുന്നുണ്ട്. സ്മാര്‍ട്ട് വാച്ചുകള്‍, ആധുനിക സാങ്കേതികവിദ്യകളോടെ സജ്ജീകരിച്ച ക്യാമറകള്‍ ഉപയോഗിച്ച് ശരീരഭാഷ വിശകലനം ചെയ്തുകൊണ്ട് തീര്‍ഥാടക സംതൃപ്തി അളക്കല്‍ എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. അന്വേഷണങ്ങള്‍ക്ക് മറുപടികള്‍ നല്‍കാന്‍ ഇന്ററാക്ടീവ് സ്‌ക്രീനുകളും റോബോട്ടുകളും ഉപയോഗപ്പെടുത്തുന്നു.
Browsing: Hajj 2025
ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ 16 ഹാജിമാര്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 204 തീര്‍ഥാടകര്‍ക്ക് ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ നടത്തി. ഹാജിമാര്‍ക്ക് 1,02,000 ലേറെ ആരോഗ്യ സേവനങ്ങള്‍ നല്‍കി.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഹജ് തീര്‍ഥാടകരുടെ ഹജും കര്‍മങ്ങളും മറ്റു ആരാധനാകര്‍മങ്ങളും സ്വീകരിക്കാന്‍ സര്‍വശക്തനായ അല്ലാഹുവിനോട് രാജാവ് പ്രാര്‍ഥിച്ചു. ഇരു ഹറമുകളുടെ സേവനത്തിലൂടെ അനുഗ്രഹിച്ചതിനും ആദരിച്ചതിനും ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. സര്‍വശക്തനായ അല്ലാഹു തീര്‍ത്ഥാടകരുടെ ഹജ്, കര്‍മങ്ങള്‍, ആരാധനാകര്‍മങ്ങള്‍ എന്നിവ സ്വീകരിക്കട്ടെ എന്നും അനുഗ്രഹീതമായ ഈദുല്‍അദ്ഹ മുസ്‌ലിം സമുദായത്തിനും മുഴുവന്‍ ലോകത്തിനും നന്മയും സമാധാനവും സ്‌നേഹവും കൊണ്ടുവരട്ടെ എന്നും പ്രാര്‍ഥിക്കുന്നു. പുതുവത്സരാശംസകള്‍ – എക്‌സ് പ്ലാറ്റ്ഫോമിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ സല്‍മാന്‍ രാജാവ് പറഞ്ഞു
മക്ക – ദുല്‍ഹജ് ഒമ്പതിന് അറഫ ദിനത്തില്‍ പുണ്യസ്ഥലങ്ങളിലും മക്കയിലും ടെലികോം നെറ്റ്‌വര്‍ക്കുകളില്‍ 1.83 കോടി കോളുകള്‍ രേഖപ്പെടുത്തിയതായി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 1.59 കോടി കോളുകള്‍ ലോക്കല്‍ കോളുകളും 24 ലക്ഷം കോളുകള്‍ ഇന്റര്‍നാഷല്‍ കോളുകളുമായിരുന്നു.
ഇസ്‌ലാം ആശ്ലേഷിച്ച് ഒരു വര്‍ഷം പിന്നിടുന്നതിനു മുമ്പായി പരിശുദ്ധ ഹജ് നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലും നിര്‍വൃതിയിലുമാണ് ഡാനിഷ് വനിത ലിസ് ക്രിസ്റ്റന്‍സണ്‍. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥിയായാണ് ലിസ് ഇത്തവണ ഹജിനെത്തിയിരിക്കുന്നത്. ലോകത്തെ നൂറു രാജ്യങ്ങളില്‍ നിന്നുള്ള 2,443 ഹാജിമാരാണ് ഇത്തവണ സല്‍മാന്‍ രാജാവിന്റെ അതിഥികളായി പുണ്യഭൂമിയില്‍ എത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ നിരവധി പേര്‍ നവമുസ്‌ലിംകളാണ്. ഇവരില്‍ ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസത്തിന്റെ സത്തയും അവരുടെ ചുറ്റുപാടുകളില്‍ അതിന്റെ സ്വാധീനവും പ്രതിഫലിപ്പിക്കുന്ന സ്വന്തം കഥകള്‍ പറയാനുണ്ട്. അവരില്‍ ലിസും ഉള്‍പ്പെടുന്നു.
അറഫ ദിനത്തില്‍ ഹജ് നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് 99 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടു സൗദി പൗരന്മാരെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മണ്ണ് ലോഡ് കയറ്റിയ കൂറ്റന്‍ ടിപ്പര്‍ ലോറികളുടെ അടിഭാഗത്തുണ്ടാക്കിയ രഹസ്യ അറകളില്‍ ഒളിപ്പിച്ചാണ് 99 നിയമ ലംഘകരെ സൗദി പൗരന്മാര്‍ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
സൂര്യാഘാതം അടക്കം കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 90 ശതമാനം തോതില്‍ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയതിന്റെയും ആരോഗ്യ അവബോധം വര്‍ധിപ്പിച്ചതിന്റെയും ഫലമായും ആരോഗ്യ മേഖലയും സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള ഏകോപനം മൂലവുമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
ഇത്തവണത്തെ ഹജിന് ഇതുവരെ തീര്‍ഥാടകര്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളും ഹാജിമാരുടെ സുരക്ഷയെ ബാധിക്കുന്ന അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പറഞ്ഞു.
പ്രവാചക ശ്രേഷഠന്‍ ഇബ്രാഹിം നബിയുടെ ത്യാഗോജ്വല ജീവിതം അനുസ്മരിച്ച് സാത്താനെ തങ്ങളുടെ ജീവിതത്തില്‍ നിന്നും മനസ്സുകളില്‍ നിന്നും പ്രതീകാത്മകമായി കല്ലെറിഞ്ഞ് ഓടിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ പ്രകടനമായി തീര്‍ഥാടക ലക്ഷങ്ങള്‍ ജംറയില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ചു
അറഫയില്‍ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 45 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകീട്ട് മൂന്നു മണിക്കാണ് അറഫയില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.