മിനാ – ഇത്തവണത്തെ ഹജിന് ഇതുവരെ തീര്‍ഥാടകര്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളും ഹാജിമാരുടെ സുരക്ഷയെ ബാധിക്കുന്ന അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന് പറഞ്ഞു.
മക്കയില്‍ നിന്ന് മിനായിലേക്കും മിനായില്‍ നിന്ന് അറഫയിലേക്കും അവിടെ നിന്ന് മുസ്ദലിഫയിലേക്കും മുസ്ദലിഫയില്‍ നിന്ന് മിനായിലേക്കുള്ള തീര്‍ഥാടകരുടെ നീക്കം റെക്കോര്‍ഡ് സമയത്തിനകം സുഗമമായും വഴക്കത്തോടെയും പൂര്‍ത്തിയായി.
തീര്‍ഥാടകര്‍ നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം. നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം, നിങ്ങളെ സേവിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സുരക്ഷാ ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളില്‍ നിന്നുള്ള തൊഴിലാളികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ തങ്ങളുടെ ശ്രമങ്ങള്‍ തുടരണമെന്നും, തീര്‍ഥാടകരെ സേവിക്കാനും രാജ്യത്തിന്റെ നല്ല പ്രതിച്ഛായ അവതരിപ്പിക്കാനുമുള്ള മഹത്തായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹണമെന്നും ഡെപ്യൂട്ടി ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. നിങ്ങളെ കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു – സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന് പറഞ്ഞു