ഇത്തവണ പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കുന്നവരുടെ കൃത്യമായ എണ്ണം ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ഔദ്യോഗികമായി പുറത്തുവിട്ടു.
Browsing: Hajj 2025
ഹജ്ജിന്റെ ദിനരാത്രങ്ങളില്‍ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ഹാജിമാര്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന മിന താഴ് വരയുടെ മാപ്പ് പുറത്തിറക്കി കെഎംസിസി ഹജ്ജ് സെല്‍.
രണ്ടു വര്‍ഷത്തോളമായി ലോകത്തെ മുഴുവന്‍ ധിക്കരിച്ച് ഇടതടവില്ലാത്ത ഇസ്രായില്‍ ആക്രമണങ്ങളുടെയും ഉപരോധത്തിന്റെയും ഫലമായി ഭൂമിയിലെ നരകമായി മാറിയ ഗാസയിലെ ഫലസ്തീനികള്‍ക്കു വേണ്ടി അറഫ സംഗമത്തില്‍ തീര്‍ഥാടക ലക്ഷങ്ങളെയും ലോക മുസ്ലിംകളെയും അഭിസംബോധന ചെയ്ത് നമിറ മസ്ജിദില്‍ നടത്തിയ ഉദ്ബോധന പ്രസംഗത്തില്‍ പ്രാര്‍ഥിച്ച് ഹറം ഖതീബും ഇമാമുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ ഹുമൈദ്.
മുന്‍ സിറിയന്‍ ഭരണകൂടത്തിന്റെ ജയിലില്‍ വധശിക്ഷക്ക് വിധേയനാകാനിരുന്ന സിറിയയന്‍ യുവാവ് ഗാസി അല്‍മുഹമ്മദ് പുണ്യസ്ഥലങ്ങളുടെ ആത്മീയതയില്‍ അലിഞ്ഞ് ഹജ് കര്‍മം നിര്‍വഹിക്കുകയാണ്. സംയോജിത സംവിധാനത്തിനും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ക്കുമിടയില്‍ പുണ്യഭൂമിയിലേക്കുള്ള ഏറ്റവും മനോഹരമായ യാത്രയാണിത്. വേദനയുടെയും സന്തോഷത്തിന്റെയും അത്ഭുതത്തിന്റെയും ശാന്തതയുടെയും വികാരങ്ങള്‍ ഗാസി അല്‍മുഹമ്മദ് മറച്ചുവെക്കുന്നില്ല. സൗദിയില്‍ ലഭിച്ച ഔദാര്യം മുറിവുകള്‍ ഉണക്കാനും നഷ്ടപ്പെട്ട സ്വത്വവും ഓര്‍മയും വീണ്ടെടുക്കാനും സഹായിച്ചു. വേദനകളുണ്ടായിരുന്നിട്ടും ഈ ആത്മീയ യാത്രയില്‍ ജീവിതത്തിന്റെ ഒരു തിളക്കം ഞാന്‍ കണ്ടെത്തി – ഗാസി അല്‍മുഹമ്മദ് പറയുന്നു.
ഗാസയിലെ സ്വബ്റ ഡിസ്ട്രിക്ടില്‍ 2023 ല്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഭാര്യയും മക്കളും പേരമക്കളും അടക്കം സ്വന്തം കുടുംബത്തില്‍ പെട്ട 70 പേര് നഷ്ടപ്പെട്ട വേദനയില്‍ വെന്തുരുകുന്ന മനസ്സുമായാണ് ഡോ. ഉമര്‍ അല്‍ഹസായിന പുണ്യഭൂമിയിലെത്തി പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കുന്നത്. ഗാസയില്‍ നിന്ന് ഈജിപ്ത് വഴിയാണ് ഡോ. ഉമര്‍ അല്‍ഹസായിന അടക്കം 500 ഹാജിമാര്‍ ജിദ്ദ എയര്‍പോര്‍ട്ടിലൂടെ മക്കയിലെത്തിയത്.
ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 97 പേര് കൊല്ലപ്പെടുകയും 440 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നു പുലര്‍ച്ചെ മുതല്‍ നിരവധി വ്യോമാക്രമണങ്ങളുണ്ടായി. ആക്രമണങ്ങളില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ഗാസയിലെ ഖാന് യൂനിസില്‍ പലായനം ചെയ്തവരെ പാര്‍പ്പിച്ച സ്കൂളിന് നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പത്തു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഗാസ യുദ്ധത്തിന്റെ പേരില്‍ ഇസ്രായിലിനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കൂടുതല്‍ നടപടികള്‍ ബ്രിട്ടന് പരിഗണിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഗാസയിലെ സമീപകാല ഇസ്രായില്‍ നടപടികളെ തന്റെ രാജ്യം ശക്തമായി എതിര്‍ക്കുന്നു. സമീപകാല ഇസ്രായിലി നടപടികള്‍ ഭയാനകവും എന്റെ കാഴ്ചപ്പാടില്‍, അസ്വീകാര്യവുമാണ്. ഇത് വിപരീതഫലം നല്‍കും. സൈനിക നടപടികള്‍ വ്യാപിപ്പിക്കുന്നതും ഫലസ്തീനകിള്‍ക്കെതിരായ ജൂതകുടിയേറ്റക്കാരുടെ അക്രമണങ്ങളും മാനുഷിക സഹായം നിഷേധിക്കുന്നതും ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു.
ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന് അടക്കം 69 പേരുടെ പേരുവിവരങ്ങള്‍ ജവാസാത്ത് ഡയറക്ടറേറ്റ് പരസ്യപ്പെടുത്തി. സൗദി വനിത അടക്കം 51 സൗദി പൗരന്മാരുടെയും ഇന്ത്യക്കാരന് അടക്കം 18 വിദേശികളുടെയും പേരുവിവരങ്ങളാണ് പരസ്യപ്പെടുത്തിയത്.
ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് മക്കയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 36 വിസിറ്റ് വിസക്കാരെ ഹജ് സുരക്ഷാ സേന പിടികൂടി. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇവരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
ഹജ് കര്‍മങ്ങളുമായി അടുത്ത ബന്ധമുള്ള ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് മിനാ താഴ്വര. ചരിത്രപരവും ആത്മീയവുമായ പ്രാധാന്യം കാരണം മിനാക്ക് ലോക മുസ്ലിംകളുടെ ഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനമാണുള്ളത്. പ്രവാചക ശ്രേഷ്ഠന് ഇബ്രാഹിം നബിയുടെ കാലം മുതല്‍ ഇന്നുവരെയുള്ള കാലങ്ങളുടെ തുടര്‍ച്ചക്കും കര്‍മങ്ങളുടെ വികാസത്തിനും ജീവിക്കുന്ന സാക്ഷിയാണ് മിനാ താഴ്വര.