ഹജ് പെർമിറ്റില്ലാത്ത 61 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച് പിടിയിലായ 17 പേരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചതായി മന്ത്രാലയം അറിയിച്ചു
Browsing: Hajj 2025
ബലികർമത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തെ മദീന പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കു വേണ്ടി ബലികർമം നിർവഹിച്ച് നൽകുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകൾ നടത്തിയ ഇന്തോനേഷ്യക്കാരാണ് അറസ്റ്റിലായത്.
ഈ വര്‍ഷത്തെ ഹജ് സീസണ് ആരംഭിച്ച ശേഷം ഇതുവരെ 2,20,000 ലേറെ തീര്‍ഥാടകര്‍ വിദേശങ്ങളില്‍ നിന്ന് സൗദിയിലെത്തി
പെർമിറ്റല്ലാതെ ഹജ് നിർവഹിച്ചും ഹജ് നിർവഹിക്കാൻ ശ്രമിച്ചും പിടിയിലാകുന്നവർ, ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള കാലത്ത് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ശ്രമിക്കുകയോ മക്കയിലും പുണ്യസ്ഥലങ്ങളിലും താമസിക്കുകയോ ചെയ്യുന്ന സന്ദർശന വിസക്കാർ എന്നിവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുറിയിപ്പ് നൽകി.
സ്‌പെയിനിൽ നിന്ന് കുതിര സവാരിയായി ഹജിന് യാത്ര തിരിച്ച സംഘം സൗദി, ജോർദാൻ അതിർത്തിയിലെ അൽഹദീസയിൽ എത്തിയപ്പോൾ
ഈ വർഷത്തെ ഹജ് സീസണിലെ ആദ്യ ഹജ് സംഘം പ്രവാചക നഗരിയിലെത്തി. ഹൈദരാബാദിൽ നിന്ന് സൗദിയ വിമാനത്തിലാണ് 262 പേർ അടങ്ങിയ ആദ്യ സംഘം മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
മക്ക റൂട്ട് പദ്ധതി ഗുണഭോക്താക്കളായ ഹജ് തീർത്ഥാടകരുടെ നടപടിക്രമങ്ങൾ മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ജവാസാത്ത് ഉദ്യോഗസ്ഥർ പൂർത്തിയാക്കുന്നു.
ഹജ് കര്‍മം നിര്‍വഹിക്കാന്‍ പെര്‍മിറ്റ് നേടണമെന്നത് അടക്കമുള്ള വിവിധ ഹജ് നിര്‍ദേശങ്ങൾ ലംഘിക്കുന്നവര്‍ക്കും നിയമ ലംഘനത്തിന് സൗകര്യം ചെയ്തു കൊടുക്കുന്നവർക്കും കനത്ത പിഴ
കൊടും ചൂടിലും ഹജും ഉംറയും ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇനി കൂളായി കര്‍മങ്ങള്‍ നിര്‍വഹിക്കാം
ഹജ്ജ് പെർമിറ്റുകൾ നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ തസ്‌രീഹ് പ്ലാറ്റ്‌ഫോമുമായി സാങ്കേതികമായി സംയോജിപ്പിച്ചിരിക്കുന്ന നുസുക് പ്ലാറ്റ്‌ഫോം വഴിയാണ് ഹജ്ജ് പെർമിറ്റ് നേടേണ്ടത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും ഹജ്ജ് കർമം നിർവഹിക്കാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള നിയമങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കണം.