Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇസ്രായില്‍ സേന അല്‍അഖ്സ മസ്ജിദ് അടച്ചുപൂട്ടി
    • മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലിലെ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തി, 100 പേരെ കാണാതായി
    • ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ആരെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി
    • പ്രവാചക നിന്ദയ്ക്കും ഖുർആൻ അവഹേളനത്തിനും വിലക്ക്; ലംഘിച്ചാൽ കടുത്ത ശിക്ഷ, പുതിയ നിയമവുമായി ഉത്തരകൊറിയ
    • ട്രംപ് നയതന്ത്രത്തെ വഞ്ചിച്ചു, ആണവ ചര്‍ച്ചകളെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പോലെ പരിഗണിച്ചുവെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലിലെ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തി, 100 പേരെ കാണാതായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/03/2026 Iran Accident 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊളംബോ – ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് തൊട്ടുപുറത്ത് ബുധനാഴ്ച (ഇന്ന്) മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പല്‍ ഐറിസ് ദേനയിലെ ഗുരുതരമായി പരിക്കേറ്റ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തിയതായി വിദേശ മന്ത്രി വിജിത ഹെറാത്ത് പറഞ്ഞു. കപ്പല്‍ മുങ്ങിയതിന്റെ കാരണത്തെ കുറിച്ച് ഉടന്‍ വിവരങ്ങളൊന്നും ലഭ്യമല്ല. പരിക്കേറ്റ നാവികരെ ശ്രീലങ്കയുടെ തെക്കുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതായി വിദേശ മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. 180 പേരടങ്ങുന്ന യുദ്ധക്കപ്പല്‍ പുലര്‍ച്ചെ ദുരന്ത സന്ദേശം നല്‍കിയിരുന്നു.

    ശ്രീലങ്കക്ക് തെക്ക് ഏകദേശം 40 കിലോമീറ്റര്‍ (25 മൈല്‍) ദൂരെ തകര്‍ന്ന ഐറിസ് ദേനയിലെ മറ്റ് ജീവനക്കാര്‍ക്കായി തിരച്ചില്‍ നടത്തുന്നതായി ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞങ്ങള്‍ തിരച്ചില്‍ തുടരുകയാണ്, ബാക്കിയുള്ള ജീവനക്കാര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് ഇതുവരെ അറിയില്ലയെന്ന് ഒരു ഉദ്യോഗസ്ഥന്‍ എ.എഫ്.പിയോട് പറഞ്ഞു. രക്ഷപ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള സാധ്യത മങ്ങുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ശ്രീലങ്കന്‍ നാവികസേനയുടെ രണ്ട് കപ്പലുകളും ഒരു വിമാനവും വിന്യസിച്ചിട്ടുണ്ടെന്ന് വിദേശ മന്ത്രി അറിയിച്ചു. ഇറാന്‍ യുദ്ധക്കപ്പല്‍ മുങ്ങാനുള്ള കാരണം എന്താണെന്ന് മന്ത്രി പറഞ്ഞില്ല. ഇറാനെതിരെ നടന്നുകൊണ്ടിരിക്കുന്ന യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളുടെ ഭാഗമായി കപ്പലില്‍ ബോംബാക്രമണം നടത്തിയോ എന്ന് പ്രതിപക്ഷ നിയമസഭാംഗം പാര്‍ലമെന്റില്‍ ആരാഞ്ഞു. പക്ഷേ സര്‍ക്കാരില്‍ നിന്ന് ഉടനടി പ്രതികരണമൊന്നും ലഭിച്ചില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശ്രീലങ്കയുടെ സമുദ്ര കടമകള്‍ക്ക് അനുസൃതമായാണ് തങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 115 കിലോമീറ്റര്‍ (70 മൈല്‍) തെക്ക് ഗല്ലെയിലയിലെ പ്രധാന ആശുപത്രിയിലേക്ക് 32 ഇറാന്‍ നാവികരെ മാറ്റിയതായും നാവിക വക്താവ് ബുദ്ധിക സമ്പത്ത് പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഞങ്ങളുടെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തന മേഖലക്കുള്ളില്‍ ആയതിനാല്‍, ഞങ്ങളുടെ അന്താരാഷ്ട്ര ബാധ്യതകള്‍ക്ക് കീഴിലുള്ള ദുരന്ത നിവാരണ ആഹ്വാനത്തോട് ഞങ്ങള്‍ പ്രതികരിച്ചുവെന്നും സമ്പത്ത് എ.എഫ്.പിയോട് ചൂണ്ടികാട്ടി.
    മറ്റൊരു രാജ്യത്തിന്റെ സൈന്യം ഉള്‍പ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നില്ലെന്ന് ശ്രീലങ്കന്‍ നാവികസേനയും വ്യോമസേനയും അറിയിച്ചു. പരിക്കേറ്റ ഇറാനികളെ പ്രാദേശിക നാവികസേന ഗല്ലെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ആശുപത്രിക്ക് പുറത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident Iran SriLanka war ship accident World
    Latest News
    തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇസ്രായില്‍ സേന അല്‍അഖ്സ മസ്ജിദ് അടച്ചുപൂട്ടി
    04/03/2026
    മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലിലെ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തി, 100 പേരെ കാണാതായി
    04/03/2026
    ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ആരെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി
    04/03/2026
    പ്രവാചക നിന്ദയ്ക്കും ഖുർആൻ അവഹേളനത്തിനും വിലക്ക്; ലംഘിച്ചാൽ കടുത്ത ശിക്ഷ, പുതിയ നിയമവുമായി ഉത്തരകൊറിയ
    04/03/2026
    ട്രംപ് നയതന്ത്രത്തെ വഞ്ചിച്ചു, ആണവ ചര്‍ച്ചകളെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പോലെ പരിഗണിച്ചുവെന്ന് ഇറാന്‍
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.