ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെട്ട കുട്ടികളുടെ എണ്ണം 66 ആയി ഉയര്‍ന്നതായി ഗാസയിലെ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ഉപരോധം, അതിര്‍ത്തി ക്രോസിംഗുകള്‍ അടച്ചുപൂട്ടല്‍, അവശ്യ ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ വസ്തുക്കള്‍, ബേബി ഫുഡ് എന്നിവയുടെ പ്രവേശനം നിഷേധിക്കല്‍ എന്നിവ ഗാസയില്‍ ഏറ്റവും ദുര്‍ബല വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ശിശുക്കളുടെയും രോഗികളുടെയും ദുരിതം വര്‍ധിപ്പിക്കുന്നു.
Browsing: Gaza
ഇസ്രായിലുമായി യുദ്ധം ജയിച്ചുവെന്ന് ഇത്ര ധിക്കാരത്തോടെയും മണ്ടത്തരത്തോടെയും പറയുന്നത് എന്തുകൊണ്ടാണ്, അത് അങ്ങനെയല്ല? വലിയ ദൈവ വിശ്വാസമുള്ള ഒരു മനുഷ്യനെന്ന നിലയില്‍, അദ്ദേഹം കള്ളം പറയരുത്.
വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് കിഴക്ക് കഫര്‍ മാലിക് ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരം ഡസന്‍ കണക്കിന് ജൂത കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ സൈന്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പരിക്കേറ്റവരുടെ സമീപത്ത് എത്തിച്ചേരാന്‍ ആംബുലന്‍സ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.
430 ൽ അധികം ഇസ്രായേലി സൈനികരാണ് ഇതേവരെ കൊല്ലപ്പെട്ടത്.
കഴിഞ്ഞ മാസാവസാനം മുതല്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയോടെ ഗാസയില്‍ ആരംഭിച്ച റിലീഫ് വിതരണ സംവിധാനം കൊടുംപട്ടിണി നേരിടുന്ന ഫലസ്തീനികള്‍ക്കുള്ള മരണക്കെണിയാണെന്ന് യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് പറഞ്ഞു. ഗാസ മുനമ്പില്‍ ഇരുപത് ലക്ഷം ആളുകള്‍ പട്ടിണി നേരിടുന്നുണ്ടെന്ന് യു.എന്‍ റിലീഫ് ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. ഗാസയില്‍ അടുത്തിടെ സ്ഥാപിതമായ സഹായ സംവിധാനം മരണക്കെണിയാണ്. ഗാസയില്‍ ഭക്ഷണം ഒരു ആയുധമായി ഉപയോഗിക്കുന്നതായി ഇസ്താംബൂളില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ വിദേശ മന്ത്രിമാരുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ലസാരിനി പറഞ്ഞു.
ഗാസ: മധ്യ ഗാസയിലെ അൽ-സവാഫി പ്രദേശത്തെ ഒരു ഡീസൽ ഫാക്ടറിക്ക് സമീപം റിലീഫ് വസ്തുക്കൾക്കായി കാത്തിരുന്ന പലസ്തീനികൾക്ക് നേരെ ഇസ്രായിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 16 പേർ…
ഇറാൻ-ഇസ്രായേൽ സംഘർഷം ഗാസയിലെ യുദ്ധത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്ന് ഖത്തർ വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് നയതന്ത്ര പരിഹാരം കാണാൻ ഇറാനും ഇസ്രായേലും ശാന്തത പാലിക്കണമെന്നും സംഘർഷം കുറയ്ക്കണമെന്നും പരമാവധി സംയമനം പ്രകടിപ്പിക്കണമെന്നും തുടർചർച്ചകൾ നടത്തണമെന്നും ഖത്തർ ആഹ്വാനം ചെയ്തു. സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും മേഖലയ്ക്കും ലോകത്തിനും ദുരന്തങ്ങൾ ഒഴിവാക്കാനും നയതന്ത്രത്തിനും സംഭാഷണത്തിനും പകരം മറ്റൊരു മാർഗമില്ലെന്ന് ഖത്തർ ചൂണ്ടിക്കാട്ടി
ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിലെ റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 47 ഫലസ്തീനികൾ കൊല്ലപ്പെടുകയും 200-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ സിവിൽ ഡിഫൻസ് അറിയിച്ചു. പട്ടിണിയിലായവർക്കെതിരായ “കൂട്ടക്കൊല” എന്നാണ് സിവിൽ ഡിഫൻസ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്. റിലീഫ് വസ്തുക്കൾ വിതരണം ചെയ്യുന്ന ട്രക്കിന് സമീപം തടിച്ചുകൂടിയവർക്ക് നേരെയാണ് വെടിവെപ്പ് നടന്നതെന്ന് റിപ്പോർട്ടുകൾ. ഇസ്രായേൽ സൈന്യം, സംഭവത്തിൽ പരിക്കേറ്റവർ ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും, വിശദമായ അന്വേഷണം നടക്കുകയാണെന്ന് വ്യക്തമാക്കി.
ഇറാന്റെ സഹകരണത്തോടെ ഇസ്രായിലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തി വിമതർ അറിയിച്ചു. ഇറാനുമായി ചേർന്ന് ഇസ്രായിലിനെതിരെ ആക്രമണം നടത്തിയതായി ഹൂത്തികൾ ആദ്യമായി പ്രഖ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മധ്യ ഇസ്രായിലിലെ ജാഫയിൽ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് സുപ്രധാന ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഹൂത്തി സൈനിക വക്താവ് യഹ്‌യ സരീഅ് വ്യക്തമാക്കി.
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും എല്ലാ പലസ്തീനികള്‍ക്കും ഭക്ഷണം ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം വന്‍ ഭൂരിപക്ഷത്തോടെ യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു.