ന്യൂയോര്‍ക്ക് – ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും എല്ലാ പലസ്തീനികള്‍ക്കും ഭക്ഷണം ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം വന്‍ ഭൂരിപക്ഷത്തോടെ യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള കരട് പ്രമേയത്തിനെതിരെ യു.എന്‍ രക്ഷാ സമിതിയില്‍ അമേരിക്ക വീറ്റോ ഉപയോഗിച്ച പശ്ചാത്തലത്തില്‍ ഇസ്രായിലിനെ സമ്മര്‍ദത്തിലാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പൊതുസഭ ആവശ്യപ്പെട്ടു. പ്രമേയത്തിന് അനുകൂലമായി 149 രാജ്യങ്ങള്‍ വോട്ട് ചെയ്തു. അമേരിക്കയും ഇസ്രായിലും ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 19 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group