Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Friday, June 27
    Breaking:
    • എം. സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ നേരിട്ട് തെരെഞ്ഞെടുത്തതെന്ന് കേരള സാഹിത്യ അക്കാദമി
    • നിലമ്പൂരിൽ ജയിച്ചത് ജമാഅത്തെ ഇസ്ലാമി, 2026-ൽ യു.ഡി.എഫ് കേരളം ഭരിക്കില്ല-രാജീവ് ചന്ദ്രശേഖർ
    • ‘പണി തന്നത് സൗഹൃദങ്ങൾ; പിന്തുണച്ച് ഋഷഭ് പന്ത്…’ മനസ്സു തുറന്ന് പൃഥ്വി ഷാ
    • കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ഒരു ദശലക്ഷം ക്യാപ്റ്റഗന്‍ മാരക ഗുളികകള്‍
    • റിയാദിൽ പാക്കിസ്ഥാനി യുവതിയെ ആക്രമിച്ച പാക് പ്രവാസികൾ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    ഗാസയിൽ ഇസ്രായിൽ ആക്രമണം: 80 മരണം; ഇറാന്റെ പിന്തുണയോടെ ഇസ്രായിലിൽ മിസൈൽ ആക്രമണം നടത്തി ഹൂത്തികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മധ്യ ഇസ്രായിലില്‍ ഇറാന്‍ മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് തീയും പുകയും ഉയരുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    സന്‍ആ: ഇറാന്റെ സഹകരണത്തോടെ ഇസ്രായിലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തി വിമതർ അറിയിച്ചു. ഇറാനുമായി ചേർന്ന് ഇസ്രായിലിനെതിരെ ആക്രമണം നടത്തിയതായി ഹൂത്തികൾ ആദ്യമായി പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മധ്യ ഇസ്രായിലിലെ ജാഫയിൽ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് സുപ്രധാന ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഹൂത്തി സൈനിക വക്താവ് യഹ്‌യ സരീഅ് വ്യക്തമാക്കി.

    ഗാസയിൽ ഇസ്രായിൽ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ഫലസ്തീനെയും ഇറാനെയും പിന്തുണയ്ക്കുന്നതിനും, ഭക്ഷണവും വെള്ളവും മുടക്കി ഗാസയിലെ ജനങ്ങളെ ലക്ഷ്യമിടുന്ന ഇസ്രായിലിന്റെ കുറ്റകൃത്യങ്ങൾക്ക് മറുപടിയായുമാണ് ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ സൈന്യവും റവല്യൂഷനറി ഗാർഡും ഇസ്രായിലിനെതിരെ നടത്തിയ ആക്രമണങ്ങളുമായി ഏകോപിപ്പിച്ചാണ് ഹൂത്തികളുടെ ആക്രമണമെന്നും യഹ്‌യ സരീഅ് കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, ഗാസയിൽ ശനിയാഴ്ച ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഭൂരിഭാഗവും റിലീഫ് വസ്തുക്കൾക്കായി കാത്തിരിക്കവെയാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. മധ്യ ഗാസയിലെ നെറ്റ്‌സാരിം ജംഗ്ഷന് സമീപം റിലീഫ് വിതരണത്തിനായി കാത്തിരുന്നവർക്ക് നേരെ ഇസ്രായിൽ സൈന്യം വെടിയുതിർത്തതിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ റിലീഫ് വസ്തുക്കൾ സ്വീകരിക്കാൻ കാത്തിരുന്നവർക്ക് നേരെയും വെടിവെപ്പുണ്ടായി, ഇതിൽ നിരവധി പേർക്ക് പരിക്കേറ്റു. ഖാൻ യൂനിസിന് വടക്കുള്ള ഹമദ് റെസിഡൻഷ്യൽ സിറ്റിയിൽ വ്യോമാക്രമണവും നടന്നതായി വാർത്താ ഏജൻസി വ്യക്തമാക്കി.

    ആഴ്ചകളായി ഇസ്രായിൽ സൈന്യം റഫയിലും മധ്യ ഗാസയിലും റിലീഫ് വിതരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നു. ഇത് നിരവധി പേർ കൊല്ലപ്പെടാനും പരിക്കേൽക്കാനും കാരണമായി. ഗാസയിലെ ജനങ്ങളെ ബലമായി പാലായനം ചെയ്യിക്കാനുള്ള വംശീയ ഉന്മൂലന തന്ത്രത്തിന്റെ ഭാഗമാണ് ഈ ആക്രമണങ്ങൾ എന്ന് യു.എൻ. സ്ഥിരീകരിച്ചു. 2025 മെയ് 27 മുതൽ റിലീഫ് വിതരണ കേന്ദ്രങ്ങളിൽ ഇസ്രായിൽ നടത്തിയ വെടിവെപ്പുകളിൽ 100-ലേറെ പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ വാർത്താ ഏജൻസി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza isreal
    Latest News
    എം. സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ നേരിട്ട് തെരെഞ്ഞെടുത്തതെന്ന് കേരള സാഹിത്യ അക്കാദമി
    27/06/2025
    നിലമ്പൂരിൽ ജയിച്ചത് ജമാഅത്തെ ഇസ്ലാമി, 2026-ൽ യു.ഡി.എഫ് കേരളം ഭരിക്കില്ല-രാജീവ് ചന്ദ്രശേഖർ
    27/06/2025
    ‘പണി തന്നത് സൗഹൃദങ്ങൾ; പിന്തുണച്ച് ഋഷഭ് പന്ത്…’ മനസ്സു തുറന്ന് പൃഥ്വി ഷാ
    27/06/2025
    കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ഒരു ദശലക്ഷം ക്യാപ്റ്റഗന്‍ മാരക ഗുളികകള്‍
    27/06/2025
    റിയാദിൽ പാക്കിസ്ഥാനി യുവതിയെ ആക്രമിച്ച പാക് പ്രവാസികൾ അറസ്റ്റില്‍
    27/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.