ഫോര്ഡോ ആണവ കേന്ദ്രത്തില് നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭൂരിഭാഗവും അമേരിക്കന് ആക്രമണത്തിന് മുമ്പ് വെളിപ്പെടുത്താത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി മുതിര്ന്ന ഇറാന് വൃത്തങ്ങള് റോയിട്ടേഴ്സിനോട് പറഞ്ഞു. ഫോര്ഡോയിലെ ഉദ്യോഗസ്ഥരുടെ എണ്ണം ഏറ്റവും മിനിമം പരിധിയിലേക്ക് കുറച്ചിരുന്നതായും ഇറാന് വൃത്തങ്ങള് പറഞ്ഞു.
ഈ ആക്രമണത്തോടെ ഇറാൻ ആണവായുധം നിർമിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണെന്നും ഇറാന്റെ രാഷ്ട്രീയ നേതൃത്വം മുമ്പെന്നത്തേക്കാളും കരുത്തരാണെന്നും റഷ്യൻ സുരക്ഷാ കൗൺസിൽ ഉപഅധ്യക്ഷൻ ദിമിത്രി മെദ്വദേവ് പറഞ്ഞു.