ന്യൂയോർക്ക്– ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരുക്ക്. ക്രൗൺ ഹൈറ്റ്‌സ് പരിസരത്തുള്ള ലോഞ്ചിലാണ് വെടിവെയ്പ്പുണ്ടായത്. ഞായറാഴ്ച പുലർച്ചെ 3:30ഓടെ ആയിരുന്നു സംഭവം. ടേസ്റ്റ് ഓഫ് ദി സിറ്റി ക്ലബ്ബിലുണ്ടായ തർക്കം വെടിവെയ്പ്പിലേക്ക് നയിച്ചെന്നാണ് വിവരം.
മരിച്ച മൂന്നുപേരും പുരുഷന്മാരാണ്. നിസാരമായി പരിക്കേറ്റ എട്ട് ആളുകളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നിലധികം ആളുകളാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് പോലീസ് നിഗമനം. സംഭവസ്ഥലത്തു നിന്ന് 36ഓളം ഷെൽ കേസിംഗുകളും ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് അന്യേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group