ന്യൂജഴ്‌സി: മലയാളി വിദ്യാർത്ഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി ഹെന്ന(21)യാണ് മരിച്ചത്. ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ഹെന്ന കോളേജിലേക്ക് പോകവേ കാർ മറ്റൊരു കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കസ്റ്റംസ് റോഡ് ചീക്കിൽ അസ്‌ലം-സാദിജ ചേളന്നൂർ ദമ്പതികളുടെ മകളാണ്. രക്ഷിതാക്കൾക്കൊപ്പം ന്യൂജഴ്‌സിയിലാണ് താമസം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group