Browsing: Saudi

കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കേളിയുടെ 13 മുൻ അംഗങ്ങളും 10 ജീവിത പങ്കാളികളും രണ്ടു മക്കളും മത്സര രംഗത്ത്. കൂടാതെ സഹോദരങ്ങളും, രക്ഷിതാക്കളുമായി ആകെ 36 പേരാണ് ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്നത്.

ദമാം വാഴക്കാട് വെൽഫെയർ സെൻ്റർ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യു.ഐ.സി സ്റ്റുഡൻ്റ്സ് സോക്കർ സീസൺ രണ്ടിന്റെ അണ്ടർ 17 വിഭാഗത്തിൽ ഗ്രാസ്റൂട്ട്സ് അക്കാദമിയും അണ്ടർ 14 വിഭാഗത്തിൽ ജെ എഫ് സി ജുബൈൽ അക്കാദമിയും കിരീടം ചൂടി.

സൗദിയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ സ്വകാര്യ വിമാന സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഫ്‌ലെക്‌സ് ജെറ്റിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് നല്‍കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമായ അബ്ശിര്‍ പ്ലാറ്റ്ഫോം വഴി സന്ദര്‍ശകര്‍ക്ക് ലഭ്യമായ ഡിജിറ്റല്‍ ഐ.ഡി സൗദി അറേബ്യയിലെ ഔദ്യോഗികവും വിശ്വസനീയവുമായ രേഖയാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

സൗദിയില്‍ അഞ്ചര വര്‍ഷത്തിനിടെ വ്യവസായ മേഖലയില്‍ ഒന്നര ലക്ഷത്തിലേറെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി അറിയിച്ചു.

ഒമ്പതു വര്‍ഷത്തിനിടെ സൗദിയില്‍ വ്യാവസായ സ്ഥാപനങ്ങളുടെ എണ്ണം 65 ശതമാനം വര്‍ധിച്ച് 12,000 ആയി ഉയര്‍ന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു.

അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 113 പേരെ നവംബര്‍ മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.

36 വര്‍ഷമായി റിയാദില്‍ പ്രവാസിയായ അഷ്‌റഫ് നെട്ടൂര്‍ പിലാക്കണ്ടി ലൈല ദമ്പതികളുടെ മകള്‍ ഷഫ്‌ല (37) റിയാദില്‍ നിര്യാതയായി