ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ സൗദി പൗരനും ഈജിപ്തുകാരനും ദമാം ക്രിമിനല്‍ കോടതി രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തി. രാജ്യത്തെ നിയമം അനുശാസിക്കുന്നതു പ്രകാരം വിദേശ നിക്ഷേപ ലൈസന്‍സ് നേടാതെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ സ്വന്തം നിലക്ക് ശുദ്ധീകരിച്ച സമുദ്രജലം ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന സ്ഥാപനം നടത്തിയ ഈജിപ്തുകാരന് ഹംദി സഈദ് അബ്ദുല്‍കരീം സഅദ്, ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന് ഹുസൈന് അബ്ദുറബ്ബ് റിദ ബാഖിര്‍ അല്‍ശഖ്സ് എന്നിവര്‍ക്കാണ് ശിക്ഷ. ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്സ്യല്‍ രജിസ്ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു.
Browsing: Saudi
തലസ്ഥാന നഗരിയില്‍ പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ പുതുതായി ഒരു സ്റ്റേഷന് കൂടി ഇന്ന് തുറന്നതായി റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഹസാന് ബിന്‍ സാബിത് റോഡ് സ്റ്റേഷനാണ് ഇന്ന് തുറന്നത്. ഓറഞ്ച് ലൈനില്‍ മലസ്, അല്‍റാജ്ഹി ജുമാമസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്റ്റേഷനുകള്‍ ഒന്നര മാസം മുമ്പും റെയില്‍വേ സ്റ്റേഷന്, ജരീര്‍ ഡിസ്ട്രിക്ട് സ്റ്റേഷന് എന്നീ സ്റ്റേഷനുകള്‍ രണ്ടര മാസം മുമ്പും തുറന്നിരുന്നു. മദീന റോഡ്-പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന് അല്‍അവ്വല്‍ റോഡ് ദിശയിലുള്ള ഓറഞ്ച് ലൈനിന് 40.7 കിലോമീറ്റര്‍ നീളമുണ്ട്.
ലോകത്തെ 160 കോടിയിലേറെ മുസ്ലിംകള് അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്കാരങ്ങള്‍ക്കും രാപകലുകളിലുള്ള ഐച്ഛിക നമസ്കാരങ്ങള്‍ക്കും മുഖം തിരിഞ്ഞുനില്‍ക്കുന്ന വിശുദ്ധ കഅബാലയത്തെ പുതിയ കിസ്വ അണിയിക്കാനുള്ള ഒരുക്കങ്ങള്‍ ഹറംകാര്യ വകുപ്പ് പൂര്‍ത്തിയാക്കി.
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്റഫ് (45) ജിദ്ദയില്‍ കാര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ സുലൈമാനിയയില്‍ വെച്ചാണ് അപകടം നടന്നത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്പോള്‍ അഷ്റഫ് ഓടിച്ചിരുന്ന കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ജിദ്ദയിലെ ഷാര്‍ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഇറാന് പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത സൗദി കിരീടാവകാശി, സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനും സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
സൗദി അറേബ്യയിലെ ദമ്മാമിന് സമീപം ഹുറൈറയില്‍ ദമ്മാം-റിയാദ് ഹൈവേയില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ ഒരു കുട്ടി മരിച്ചു. തൃശൂര്‍ തളിക്കുളം സ്വദേശി കല്ലിപറമ്പില്‍ സിദ്ദീഖ് ഹസൈനാറിന്റെ കുടുംബമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫര്‍ഹാന ഷെറിന് സംഭവസ്ഥലത്ത് മരിച്ചു.
സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും പാസ്പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾക്കുള്ള ഔട്ട്സോഴ്സിംഗ് കരാർ ഏറ്റെടുത്ത പുതിയ കമ്പനിയുടെ പ്രവർത്തനം വൈകുമെന്ന് റിപ്പോർട്ട്. അലങ്കിത് അസൈൻമെന്റ് ലിമിറ്റഡ് ജൂലൈ 1 മുതൽ ചുമതല ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ പ്രവർത്തനം വൈകുകയാണ്.
മെയ് മാസത്തില്‍ സൗദിയിലേക്ക് 79,566 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്ഫോം സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തത് ഫിലിപ്പൈന്‍സില്‍ നിന്നാണ്. ഉഗാണ്ട, കെനിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ജറുസലം: ഫലസ്തീൻ പ്രദേശമായ വെസ്റ്റ്ബാങ്ക് സന്ദർശിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള മിഡിൽ ഈസ്റ്റ് ഉന്നത പ്രതിനിധി സംഘത്തെ തടയുമെന്ന് ഇസ്രായിൽ. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ…
മക്ക, ജിദ്ദ എക്സ്പ്രസ്വേയിലെ ശുമൈസി ചെക്ക് പോസ്റ്റും ഹൈവേ സുരക്ഷാ സേനക്കു കീഴിലെ ഫീൽഡ് മോണിറ്ററിംഗ് സെന്ററും ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ സന്ദർശിക്കുന്നു