റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് അംഗം മണ്ണാർക്കാട് സ്വദേശി യൂസഫ് പി.പി. (53) നിര്യാതനായി. രണ്ടാഴ്ചയായി റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാലക്കാട് മണ്ണാര്‍ക്കാട് കൊട്ടോപ്പാടം പൂച്ചപ്പാറ വീട്ടില്‍ പരേതരായ കുഞ്ഞലവി- തിത്തു ദമ്പതികളുടെ മകനാണ്. പിലാശ്ശേരി ഷിബ്നയാണ് ഭാര്യ. നാലു മക്കളുണ്ട്. അസുഖവിവരമറിഞ്ഞതിനെ തുടര്‍ന്ന് മൂത്ത മകന് റോഷന് റിയാദിലെത്തിയിരുന്നു.
23വര്‍ഷത്തോളമായി റിയാദില്‍ പ്രവാസിയായിരുന്ന യൂസഫ് ബഖാലകളിലും ഹോട്ടലുകളിലും പച്ചക്കറികളും മറ്റ് സാധനങ്ങളും എത്തിച്ചുനല്‍കുന്ന ജോലിയായിരുന്നു ചെയ്തിരുന്നത് താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കാണപ്പെട്ട യൂസഫിനെ സുഹൃത്തുക്കളും ഭാര്യാസഹോദരനും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കവെയാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അസീസിയ ഏരിയ കമ്മിറ്റിയംഗങ്ങ ള്‍ പ്രവര്‍ത്തിച്ച് വരുന്നു







