Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • മതസൗഹൃദത്തിന്റെ പെരുന്നാൾ കാഴ്ച: തരണനല്ലൂർ തന്ത്രിക്ക് പാണക്കാട് തങ്ങളുടെ സ്നേഹോപഹാരം
    • ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ​
    • ഹുസൈന്‍ ദഹ്ഗാന്‍ ഇറാ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറി
    • പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
    • മധ്യപ്രദേശിൽ എട്ടു വയസ്സുകാരിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മാതാവ്​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഉംറാവു ജാനായി രേഖയെത്തി; ആവേശത്തോടെ സിനിമാ പ്രേമികളും

    അശ്‌റഫ് തൂണേരിBy അശ്‌റഫ് തൂണേരി08/12/2025 Gulf celebrities Events Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ന‌ടി രേഖയും സംവിധായകൻ മുസഫർ അലിയും
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– ഐവറി-ഗോള്‍ഡ് സാരിയില്‍ സിന്ദൂരം ചാര്‍ത്തിയാണ് അവരെത്തിയത്. തികച്ചും ഇന്ത്യനായി. ‘ഉംറാവു ജാനാ’യി തന്നെ അവരെ തോന്നിച്ചു. ഇന്ത്യയിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായ ഭാനുരേഖ ഗണേശന്‍ എന്ന രേഖയ്ക്ക് ജിദ്ദ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ചത് മികച്ച ആദരം. അഭിനയ മേഖലയ്ക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് റെഡ് സീ ഓണറി അവാര്‍ഡ് നടിക്ക് കൈമാറുമ്പോള്‍ സദസ്സ് ആഹ്ലാദാതിരേകത്താല്‍ നിറഞ്ഞകൈയ്യടി നല്‍കി. റെഡ് സീ ഫിലിം ഫൗണ്ടേഷന്‍ സിഇഒ ഫൈസല്‍ ബാല്‍ത്യുര്‍, ഇന്റര്‍നാഷണല്‍ പ്രോഗ്രാമുകളുടെ ഡയറക്ടര്‍ ഫിയോണുവാല ഹാലിഗന്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം കൈമാറിയത്. ഉംറാവു ജാന്‍ പ്രദര്‍ശിപ്പിച്ച വേദിയില്‍ സംവിധായകന്‍ മുസഫര്‍ അലിയുടെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി. 1981-ലെ ഇന്ത്യന്‍ ക്ലാസിക് സിനിമയായ ഉംറാവു ജാന്റെ ഫോര്‍കെ പതിപ്പിന്റെ അന്താരാഷ്ട്ര പ്രീമിയര്‍ കൂടിയായിരുന്നു ഇന്നലെ അരങ്ങേറിയത്. ഫെസ്റ്റിവലിന്റെ ട്രഷേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി നടന്നതാണ് പ്രദര്‍ശനം.

    പല രാജ്യങ്ങളില്‍ നിന്നുള്ള പല തരം സിനിമകളാല്‍ സമ്പന്നമായ ജിദ്ദ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഇന്നലെ രാത്രി രേഖയും മുസഫര്‍ അലിയുമെത്തിയപ്പോള്‍ സെല്‍ഫിയെടുക്കാനും കുശലം പറയാനും ജനം ആവേശപൂര്‍വ്വം മത്സരിക്കുന്നത് കാണാമായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ”ഞാന്‍ അധികം സംസാരിക്കുന്ന ആളല്ല… ഉംറാവു ജാനിലും അങ്ങിനെ തന്നെയാണ്. കാണുന്നതിന്റെ പകുതി പോലും പറയാറില്ല.” -എളിമയോടെ അവര്‍ വ്യക്തമാക്കി. ”ദില്‍ ചീസ് ക്യാ ഹേ ആപ് മേരി ജാന്‍ ലിജിയേ..ബസ് ഏക് ബാര്‍ മേരാ കഹാ മാന്‍ ലീജിയേ.. ദില്‍ ചീസ് ക്യാ ഹേ ആപ് മേരി ജാന്‍ ലീജിയേ” അതിനിടെ ഉംറാവു ജാനിലെ ഈ വരികള്‍ രേഖ പാടിയപ്പോള്‍ സദസ്സ് ഏറ്റുപാടി.

    1981-ല്‍ പ്രമുഖ ബോളിവുഡ് ചലച്ചിത്രപ്രവര്‍ത്തകന്‍ മുസഫര്‍ അലി സംവിധാനം ചെയ്ത പ്രശസ്ത ഇന്ത്യന്‍ സിനിമയാണ് ‘ഉംറാവു ജാന്‍’. രേഖയാണ് ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിര്‍സ ഹാദി റുസ്വയുടെ 1899-ലെ ഉറുദു നോവലായ ഉംറാവു ജാന്‍ അദയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ലഖ്നൗവിലെ കലാസൂക്ഷിപ്പുകാരിയും കവയിത്രിയുമായ ഒരു വനിതയുടെ ജീവിത കഥയും അവരുടെ പ്രശസ്തിയിലേക്കുള്ള ഉയര്‍ച്ചയും പ്രണയവും വിവാഹവുമെല്ലാം പറയുന്ന സിനിമയാണിത്. വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ ആവേശത്തോടെ എതിരേറ്റ സിനിമയാണ് ഉംറാവു ജാന്‍ എന്ന് ഇന്നലെ റെഡ്‌സീ അന്തര്‍ദേശീയ ചലച്ചിത്രമേളയിലെ പ്രദര്‍ശനവും തെളിയിച്ചു. ഇന്ത്യക്കകത്തും പുറത്തും നിരവധി അംഗീകാരങ്ങള്‍ നേടിയ സിനിമ ഇന്ത്യന്‍ ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച നടിയായി രേഖ തെരെഞ്ഞെടുക്കപ്പെട്ട സിനിമയാണ്. മികച്ച സംവിധായകനായി മുസഫര്‍ അലിയും മികച്ച സംഗീത സംവിധായകനായി ഖയ്യാമും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 3 ഫിലിംഫെയര്‍ ഉള്‍പ്പെടെ നിരവധി മറ്റ് പുരസ്‌കാരങ്ങളും ഈ സിനിമ നേടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    film festival musafar ali Red Sea film fest rekha actress Saudi soudi arabia umravu jaan
    Latest News
    മതസൗഹൃദത്തിന്റെ പെരുന്നാൾ കാഴ്ച: തരണനല്ലൂർ തന്ത്രിക്ക് പാണക്കാട് തങ്ങളുടെ സ്നേഹോപഹാരം
    19/03/2026
    ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ​
    19/03/2026
    ഹുസൈന്‍ ദഹ്ഗാന്‍ ഇറാ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറി
    19/03/2026
    പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
    19/03/2026
    മധ്യപ്രദേശിൽ എട്ടു വയസ്സുകാരിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മാതാവ്​
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.