ജിദ്ദ– ഇന്ന് പെയ്ത കനത്ത മഴ ജിദ്ദയില്‍ നടന്നുവരുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ നഗരിയെ വെള്ളത്തിലാക്കി. ഇന്നത്തെ സിനിമ പ്രദര്‍ശനങ്ങളും റെഡ് സീ സൂഖിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിട്ടുണ്ട്.
അതിഥികളുടേയും കാണികളുടേയും സുരക്ഷ മുന്‍നിര്‍ത്തി ഇന്നത്തെ ഫെസ്റ്റിവല്‍ ഓപറേഷന്‍സ് നിര്‍ത്തിവെക്കുകയാണെന്ന് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പ്രദര്‍ശനത്തിന് സജ്ജമായാലുടന്‍ അക്കാര്യം അറിയിക്കും.
ഫിലിം ഫെസ്റ്റിവല്‍ നഗരി സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ റെഡ് സീ ഐഎഫ്എഫിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പ്രദര്‍ശനം പുനരാരംഭിച്ച കാര്യം ഉറപ്പുവരുത്തേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



