അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനീൻ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കുന്നതിനിടെ നയതന്ത്ര പ്രതിനിധി സംഘത്തിനു നേരെ ഇസ്രായിൽ സൈന്യം നടത്തിയ വെടിവെപ്പിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു
Browsing: Saudi
സൗദിയിൽ നിർമാണ മേഖല തുടർച്ചയായ വളർച്ചക്ക് സാക്ഷ്യം വഹിക്കുന്നതായും 1,33,000 ലേറെ സ്ഥാപനങ്ങളും 16 ലക്ഷത്തിലേറെ ജീവനക്കാരും സ്മാർട്ട് സിറ്റികളുടെ നിർമാണത്തിനും സംയോജിത വികസനത്തിനും സംഭാവന നൽകുന്നതായും മുനിസിപ്പൽ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ പറഞ്ഞു.
ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ അഞ്ചു ലക്ഷത്തിലേറെ വിദേശ തീർത്ഥാടകർ പുണ്യഭൂമിയിലെത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതുവരെ 5,04,600 തീർത്ഥാടകരാണ് പുണ്യഭൂമിയിലെത്തിയത്.
ഹജിന്റെ പേരിൽ തട്ടിപ്പുകൾ നടത്തിയ അഞ്ചു പ്രവാസികൾ അടങ്ങിയ രണ്ടു സംഘങ്ങളെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വനിത അടക്കം രണ്ടു ഈജിപ്തുകാരും മൂന്നു ഇന്തോനേഷ്യക്കാരുമാണ് അറസ്റ്റിലായത്.
ദുൽഖഅ്ദ ഒന്നിന് ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം കഴിഞ്ഞ 18 ദിവസത്തിനിടെ മദീനയിൽ വിദേശ ഹജ് തീർത്ഥാടകർക്ക് 71 ശസ്ത്രക്രിയകളും ആഞ്ചിയോപ്ലാസ്റ്റികളും നടത്തിയതായി മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു
ലോകത്തെ ഏറ്റവും വലിയ സംയോജിത ഊർജ, രാസവസ്തു കമ്പനിയായ സൗദി അറാംകൊ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചു
കടുത്ത തിരക്കിനിടെ ഹജ് തീർത്ഥാടകർ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വർഷവും ഹജ് കാലത്ത് കിസ്‌വ ഉയർത്തിക്കെട്ടാറുണ്ട്.
ഞങ്ങളെ ഗൗനിക്കാതെ ഗമയിൽ കടന്നുപോകുന്ന മരുഭൂമിയിലെ കപ്പലുകൾക്ക് വഴിമാറിക്കൊടുത്ത് ഞങ്ങളുടെ വാഹനം മെല്ലെ മുന്നോട്ടു നീങ്ങി.
സൗദിയിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ചരക്ക് വാഹനങ്ങളുടെ പരമാവധി ഭാരം 45 ടൺ കവിയരുതെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു. അമിത ഭാരം പിഴക്ക് കാരണമാകും.
അയൽരാജ്യങ്ങളിൽ നിന്നുള്ള ഹജ്, ഉംറ തീർത്ഥാടകർ മക്കയിലേക്കുള്ള യാത്രക്ക് ഉപയോഗിക്കുന്നത് പത്തു പ്രധാന റൂട്ടുകൾ. തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിൽ അറേബ്യൻ ഉപദ്വീപിലെ ഗതാഗത ശൃംഖല പ്രധാനമാണ്.