Browsing: Saudi

ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ അഞ്ചു ലക്ഷത്തിലേറെ വിദേശ തീർത്ഥാടകർ പുണ്യഭൂമിയിലെത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതുവരെ 5,04,600 തീർത്ഥാടകരാണ് പുണ്യഭൂമിയിലെത്തിയത്.

ഹജിന്റെ പേരിൽ തട്ടിപ്പുകൾ നടത്തിയ അഞ്ചു പ്രവാസികൾ അടങ്ങിയ രണ്ടു സംഘങ്ങളെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വനിത അടക്കം രണ്ടു ഈജിപ്തുകാരും മൂന്നു ഇന്തോനേഷ്യക്കാരുമാണ് അറസ്റ്റിലായത്.

ദുൽഖഅ്ദ ഒന്നിന് ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം കഴിഞ്ഞ 18 ദിവസത്തിനിടെ മദീനയിൽ വിദേശ ഹജ് തീർത്ഥാടകർക്ക് 71 ശസ്ത്രക്രിയകളും ആഞ്ചിയോപ്ലാസ്റ്റികളും നടത്തിയതായി മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു

ലോകത്തെ ഏറ്റവും വലിയ സംയോജിത ഊർജ, രാസവസ്തു കമ്പനിയായ സൗദി അറാംകൊ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചു

കടുത്ത തിരക്കിനിടെ ഹജ് തീർത്ഥാടകർ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വർഷവും ഹജ് കാലത്ത് കിസ്‌വ ഉയർത്തിക്കെട്ടാറുണ്ട്.

ഞങ്ങളെ ഗൗനിക്കാതെ ഗമയിൽ കടന്നുപോകുന്ന മരുഭൂമിയിലെ കപ്പലുകൾക്ക് വഴിമാറിക്കൊടുത്ത് ഞങ്ങളുടെ വാഹനം മെല്ലെ മുന്നോട്ടു നീങ്ങി.

സൗദിയിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ചരക്ക് വാഹനങ്ങളുടെ പരമാവധി ഭാരം 45 ടൺ കവിയരുതെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു. അമിത ഭാരം പിഴക്ക് കാരണമാകും.

അയൽരാജ്യങ്ങളിൽ നിന്നുള്ള ഹജ്, ഉംറ തീർത്ഥാടകർ മക്കയിലേക്കുള്ള യാത്രക്ക് ഉപയോഗിക്കുന്നത് പത്തു പ്രധാന റൂട്ടുകൾ. തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിൽ അറേബ്യൻ ഉപദ്വീപിലെ ഗതാഗത ശൃംഖല പ്രധാനമാണ്.

സൗദിയിൽ നഗരസഭാ നിയമ ലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നിയമലംഘനകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 25 ശതമാനത്തിൽ കവിയാത്ത തുക പാരിതോഷികമായി കൈമാറുന്ന നിലക്ക് പിഴ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മുനിസിപ്പൽ, പാർപ്പിടകാര്യ മന്ത്രാലയത്തിന് നീക്കം

ജി.എഫ്.എസ് എക്‌സ്പ്രസ്, ജെ ആൻഡ് ടി എക്‌സ്പ്രസ്, റെഡ്‌ബോക്‌സ് എന്നീ കമ്പനികൾക്കെതിരെയാണ് ആദ്യ പാദത്തിൽ ഉപയോക്താക്കളിൽ നിന്ന് ഏറ്റവും കുറവ് പരാതികൾ ലഭിച്ചത്. ഒരു ലക്ഷം പാഴ്‌സലുകളിൽ മൂന്നു പരാതികൾ തോതിലാണ് ഈ കമ്പനികൾക്കെതിരെ ലഭിച്ചത്.

ആദ്യ പാദത്തിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഫെഡ്എക്‌സിനെതിരെയാണ്. മൂന്നു മാസത്തിനിടെ ഫെഡ്എക്‌സിനെതിരെ ഉപയോക്താക്കളിൽ നിന്ന് 1,682 പരാതികൾ ലഭിച്ചു