Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • സൗദി പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ട്രാഫിക് പിഴകള്‍ അടക്കേണ്ടതില്ല
    • റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും
    • കെഎംസിസി തബൂക്ക് ഗ്രാന്റ് സമൂഹ നോമ്പ് തുറ ഫെബ്രുവരി 27 ന്
    • പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് സമീപത്തെ ചേരികൾ ഒഴിയണം; 700-ലധികം കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്
    • 33 കുട്ടികളെ പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് സമീപത്തെ ചേരികൾ ഒഴിയണം; 700-ലധികം കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/02/2026 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ റേസ് കോഴ്‌സ് റോഡിലെ മൂന്ന് ചേരികളിലായി താമസിക്കുന്ന 700-ലധികം കുടുംബങ്ങൾക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി. പ്രധാനമന്ത്രിയുടെ പുതിയ വസതിയടക്കം ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഭായ് റാം ക്യാമ്പ്, മസ്‌ജിദ് ക്യാമ്പ്, ഡി.ഐ.ഡി ക്യാമ്പ് എന്നിവിടങ്ങളിലെ താമസക്കാർ മാർച്ച് 6-നകം ഒഴിഞ്ഞുപോണമെന്നാണ് കർശന നിർദ്ദേശം.

    കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്കായി വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സാവ്ദ ഗ്രെവയിൽ കേന്ദ്ര സർക്കാർ സ്ഥിരമായ വീടുകൾ അനുവദിച്ചിട്ടുണ്ട്. പുനരധിവാസ നയത്തിന്റെ ഭാഗമായി ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയും (ഡി.ഡി.എ) അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡും ചേർന്ന് നടത്തിയ സർവ്വേയിലൂടെ അർഹരായ 717 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് അനുവദിച്ച ഫ്ലാറ്റുകളുടെ കൈവശാവകാശം ഏറ്റെടുത്ത് നിശ്ചിത സമയത്തിനകം ചേരി ഒഴിയാനാണ് നോട്ടീസിൽ പറയുന്നത്. വിസമ്മതിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതീവ സുരക്ഷാ പ്രാധാന്യമുള്ള ലുറ്റിയൻസ് ഡൽഹിയിലെ സർക്കാർ ഭൂമികൾ തിരിച്ചുപിടിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. നേരത്തെ 2025 ഒക്ടോബറിൽ നൽകിയ നോട്ടീസിനെതിരെ താമസക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പുനരധിവാസം ഉറപ്പാക്കാൻ കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇപ്പോൾ പുതിയ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, നഗരമധ്യത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള പുതിയ ഇടത്തേക്ക് മാറുന്നത് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ചേരി നിവാസികൾ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    eviction India New Delhi Prime Minister Prime minister residency
    Latest News
    സൗദി പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ട്രാഫിക് പിഴകള്‍ അടക്കേണ്ടതില്ല
    21/02/2026
    റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും
    21/02/2026
    കെഎംസിസി തബൂക്ക് ഗ്രാന്റ് സമൂഹ നോമ്പ് തുറ ഫെബ്രുവരി 27 ന്
    21/02/2026
    പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് സമീപത്തെ ചേരികൾ ഒഴിയണം; 700-ലധികം കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്
    21/02/2026
    33 കുട്ടികളെ പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.