ആവശ്യമായ പെർമിറ്റുകൾ കൂടാതെ പാർപ്പിട യൂണിറ്റുകൾ പുനർവിഭജിക്കുന്നത് നിയമലംഘനമാണെന്നും ഇതിന് 2 ലക്ഷം റിയാൽ വരെ പിഴ ലഭിക്കുമെന്നും നഗരസഭ, ഭവനകാര്യ മന്ത്രാലയം വ്യക്തമാക്കി.
Browsing: Saudi
വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് സൗദി അറേബ്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവാവിനെ തായിഫ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജവാസാത്ത് (പാസ്‌പോർട്ട് ഡയറക്ടറേറ്റ്) പിടികൂടി. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിച്ച യുവാവിനെതിരെ നിയമനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
ബ്ലോക്കോഫീസിന് സമീപം പാലക്കാവളപ്പിൽ പരേതരായ അലവിക്കുട്ടി-ചെറീവി ദമ്പതികളുടെ മകൻ ബഷീർ (54) സൗദിയിലെ ഖത്തീഫിൽ മരണപ്പെട്ടു. ഇരുപത്തിയഞ്ചു വർഷത്തോളമായി ഖത്തീഫിൽ ഇലക്ട്രോണിക്‌സ് വാച്ച് റിപ്പയറിങ് മേഖലയിൽ ജോലി ചെയ്യുന്ന ബഷീർ ബുധനാഴ്‌ച അനാരോഗ്യം മൂലം ചികിത്സ തേടിയെങ്കിലും വൈകിട്ട് ഖത്തീഫ് സെൻട്രൽ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
ബില്‍ അടക്കാത്തതിന് ജല കണക്ഷന്‍ വിച്ഛേദിക്കുന്നതിന് അഞ്ചു സാഹചര്യങ്ങളില്‍ വിലക്കുള്ളതായി സൗദി ജല അതോറിറ്റി വെളിപ്പെടുത്തി. ജല, മലിനജല സേവനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റി പുറത്തിറക്കിയ മാര്‍നിര്‍ദേശ ഗൈഡാണ് അഞ്ചു സാഹചര്യങ്ങളില്‍ ജല കണക്ഷന്‍ വിച്ഛേദിക്കുന്നതിന് വിലക്കുള്ളതായി വ്യക്തമാക്കുന്നത്. ബില്‍ അടക്കാത്തതിന്റെ പേരില്‍ ജലസേവനം വിച്ഛേദിക്കാന്‍ പാടില്ലാത്ത സമയങ്ങളും സാഹചര്യങ്ങളും അതോറിറ്റി പ്രത്യേകം നിര്‍ണയിക്കുന്നു.
അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുര്‍ശിയില്‍ നല്ല വേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് റോഡില്‍ വീണ പിഞ്ചുബാലന്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബല്‍ജുര്‍ശിയിലെ തിരക്കേറിയ സിഗ്നലിലാണ് അപകടം. സിഗ്നലില്‍ മറ്റൊരു റോഡിലേക്ക് തിരിഞ്ഞുകയറുന്നതിനിടെ കാറിന്റെ പിന്‍വശത്തെ ഡോര്‍ അപ്രതീക്ഷിതമായി തുറക്കുകയും പിന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ബാലന്‍ ബാലന്‍ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കാറിന്റെ വേഗതയുടെയും വീഴ്ചയുടെയും ആഘാതത്തില്‍ ബാലന്‍ ഒന്നിലധികം തവണ കരണം മറിഞ്ഞ് മീറ്ററുകളോളം ദൂരേക്കാണ് തെറിച്ചുവീണത്.
മനുഷ്യ ജീവിതത്തെ അടിമുടി മാറ്റുന്ന നിര്‍മിതബുദ്ധി സാങ്കേതികവിദ്യ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലോകയാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് അതിനനുസരിച്ച് സ്വദേശികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള പരിശീലന പ്രോഗ്രാം ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പാക്കുന്നു. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ച് പത്തു ലക്ഷം സൗദികള്‍ക്ക് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു.
വൈദ്യുതി സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ഭേദഗതികളെ തുടര്‍ന്ന് വൈദ്യുതി സേവന നിലവാര ഗൈഡ് ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ഖുറാ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഇലക്ട്രിസിറ്റി കമ്പനി നിയമ, വ്യവസ്ഥകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്ന ഒമ്പത് ഗ്യാരണ്ടീഡ് മാനദണ്ഡങ്ങള്‍ ഗൈഡില്‍ ഉള്‍പ്പെടുന്നു. മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ മീറ്റര്‍ ഉപഭോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ 100 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. മൂന്നു ദിവസത്തിനു ശേഷം വൈകുന്ന ഓരോ ദിവസത്തിനും 20 റിയാല്‍ തോതിലും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കും. പണമടച്ചതിന് ശേഷം വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ വൈകിയാല്‍ ഉപഭോക്താവിന് 400 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. കൂടാതെ വൈകുന്ന ഓരോ ദിവസത്തിനും 20 റിയാല്‍ അധിക നഷ്ടപരിഹാരവും ലഭിക്കും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പതിനാറ് ലക്ഷം പേരുടെ വർധനവാണ് 2025-ൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യ മൂന്നര കോടി കവിഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യ 3,53,00,280 ആണ്. ഇതില്‍ 55.6 ശതമാനം പേര്‍ സൗദികളും 44.4 ശതമാനം പേര്‍ വിദേശികളുമാണ്. ആകെ ജനസംഖ്യയില്‍ 62.1 ശതമാനം പുരുഷന്മാരും 37.9 ശതമാനം വനിതകളുമാണ്.
ജനസംഖ്യയില്‍ 22.5 ശതമാനം പേര്‍ പതിനാലു വയസു വരെ പ്രായവിഭാഗത്തില്‍ പെട്ടവരും 74.7 ശതമാനം പേര്‍ 15 മുതല്‍ 64 വയസു വരെ പ്രായവിഭാഗത്തില്‍ പെട്ടവരും 2.8 ശതമാനം പേര്‍ 65 വയസില്‍ കൂടുതല്‍ പ്രായമുള്ളവരുമാണ്.
ബനുമാലിക് ഏരിയാ കെ.എം.സി.സി സി.എച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ, പ്രവാസി മെഡിക്കൽ സെന്റർ എന്നിവക്കുള്ള ഫണ്ട് കൈമാറി.