തായിഫ്: വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് സൗദി അറേബ്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവാവിനെ തായിഫ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജവാസാത്ത് (പാസ്‌പോർട്ട് ഡയറക്ടറേറ്റ്) പിടികൂടി. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിച്ച യുവാവിനെതിരെ നിയമനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
മുമ്പ് നിയമലംഘനം നടത്തിയതിനാൽ സൗദിയിൽ നിന്ന് നാടുകടത്തപ്പെട്ട് പ്രവേശന വിലക്കേർപ്പെടുത്തിയ ഈ യുവാവ്, വ്യാജ പാസ്‌പോർട്ടും പുതിയ വിസയും ഉപയോഗിച്ച് വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. സൗദി അറേബ്യയിലേക്കുള്ള പ്രവേശന നടപടികളുടെ ഭാഗമായി നടത്തിയ വിരലടയാള പരിശോധനയിലാണ് ഇയാളുടെ വ്യാജ രേഖകൾ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group