സൗദിയില്‍ നഗരസഭാ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ അംഗീകരിച്ചു. നഗരസഭാ നിയമ ലംഘനങ്ങള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴ അടക്കമുള്ള ശിക്ഷകളാണ് പുതിയ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യുന്നത്.
Browsing: Saudi arabia
ഓരോ നിയമ ലംഘനത്തിന്റെയും സ്വഭാവത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ഉയര്‍ന്ന പിഴകളും പരിഷ്‌കരിച്ച പിഴ വിലയിരുത്തല്‍ സംവിധാനങ്ങളും ഈ ഭേദഗതികളില്‍ ഉള്‍പ്പെടുന്നു.
ഉംറ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതിനും നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചതും നാലു ഉംറ സര്‍വീസ് കമ്പനികളുടെ ലൈസന്‍സുകള്‍ ഹജ്, ഉംറ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. മറ്റേതാനും ഉംറ കമ്പനികള്‍ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്.
നഗരത്തില്‍ ജനവാസ കേന്ദ്രത്തില്‍ പൊതുസ്ഥലത്തു വെച്ച് വെടിവെപ്പ് നടത്തിയ യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധം യുവാവ് പൊതുസ്ഥലത്തു വെച്ച് വെടിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രായില്‍ മന്ത്രിയുടെ ഭീഷണിയെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഫലസ്തീന്‍ പ്രദേശത്തിനു മേല്‍ പരമാധികാരം ഏര്‍പ്പെടുത്തണമെന്ന ഇസ്രായില്‍ മന്ത്രിയുടെ പ്രസ്താവനയെ സൗദി അറേബ്യ അപലപിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. അത്തരം നടപടി അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകുമെന്ന് പ്രസ്താവന പറഞ്ഞു. ഫലസ്തീന്‍ ഭൂമിയില്‍ ജൂത കുടിയേറ്റം വികസിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും സൗദി അറേബ്യ നിരാകരിക്കുന്നു. യു.എന്‍ പ്രമേയങ്ങള്‍ ഇസ്രായില്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സൗദി അറേബ്യയുടെ നിലപാട് വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു.
ഉദ്യോഗസ്ഥര്‍ക്കുള്ള ഫീല്‍ഡ് പരിശീലനം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ആദ്യ താഡ് യൂനിറ്റ് വ്യോമ പ്രതിരോധ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയത്.
ഇക്കഴിഞ്ഞ മെയ് 13ന് ജിദ്ദയുടെ ആകാശത്തും സമാനമായ രീതിയിൽ പിങ്ക് പൊട്ട് അതിഥിയായി വന്നിരുന്നു. ഈ ആവർത്തിച്ചുള്ള പ്രതിഭാസങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങളും വരുന്നുണ്ട്.
നേരത്തെ മൾട്ടിപ്പിൾ റീ എൻട്ര വിസ ഉള്ളവർക്ക് ഇന്ന് മുതൽ ഓൺലൈൻ വഴി വിസ പുതുക്കാനുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമായി.
ഒമ്പത് വർഷമായി ബിഷക്ക് സമീപം നാഖിയയിൽ ഹൗസ് ഡ്രൈവർ ആയി ജോലി നോക്കുകയായിരുന്നു.
സൗദിയില്‍ പാലുല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ വന്‍കിട ഡയറി കമ്പനികള്‍ക്ക് നീക്കം. ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനികള്‍ വില വര്‍ധിപ്പിക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം കോടിക്കണക്കിന് റിയാല്‍ ലാഭം നേടിയ ഡയറി കമ്പനികള്‍ കാലിത്തീറ്റ വിലക്കയറ്റവും ചരക്ക് ഗതാഗത ചെലവ് ഉയര്‍ന്നതുമാണ് പാലുല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നതിന് ന്യായീകരണമായി പറയുന്നത്.
