റിയാദ് – ഭീകരാക്രമണ കേസുകളിലെ പ്രതിയായ സൗദി യുവാവിന് വധശിക്ഷ ഇന്ന് റിയാദിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുൽ അസീസ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് അൽറശീദിനാണ് ശിക്ഷ നടപ്പാക്കിയത്. ഭീകരാക്രമണത്തിന്റെ ഫലമായി ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സുരക്ഷാ സൈനികർക്കും പട്രോൾ പോലീസ് വാഹനങ്ങൾക്കും നേരെ നിറയൊഴിച്ച ഭീകരൻ സാമൂഹിക സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുകയും ആക്രമണങ്ങൾ നടത്താൻ ആയുധങ്ങൾ കൈവശം വെച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Thursday, July 16
Breaking:
- യൂട്യൂബർ ‘തൊപ്പി’ക്കെതിരെ ലുക്കൗട്ട് സർക്കുലർ; അശ്ലീല വീഡിയോ കേസിൽ അറസ്റ്റ് ഉടനെന്ന് സൂചന
- യുദ്ധം വ്യാപിപ്പിക്കാൻ ട്രംപിന്റെ നീക്കം; ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും ‘ആക്സ് പർവതം’ തകർക്കാനും ആലോചന
- ഇറാനിലേക്ക് യു.എസ് കരസേനയെ അയക്കില്ല; ഇസ്രായേൽ മന്ത്രിമാർ അനന്തമായ യുദ്ധം ആഗ്രഹിക്കുന്നു: ജെ.ഡി. വാൻസ്
- മെസി താലോലിച്ച കുഞ്ഞ്, ലോകകപ്പ് ഫൈനലിൽ മെസിയുടെ എതിരാളിയായി എത്തുമ്പോൾ
- മിന്നൽപ്പിണറായി അർജന്റീന, ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിൽ
