Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 5
    Breaking:
    • ഏഷ്യ കപ്പ്: യുഎഇ ടീമിൽ മലയാളി ഉൾപ്പെടെ 7 ഇന്ത്യൻ വംശജർ
    • റോബോട്ടിക് ഫാക്ടറികൾ ആരംഭിക്കാൻ സൗദി; അന്താരാഷ്ട്ര നിക്ഷേപകരുമായി സഹകരിക്കും
    • ദോഹയിൽ നിന്ന് സൗദി റെഡ് സീ വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസുകൾ
    • റിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
    • കെ.എം.സി.സി, ടാര്‍ജറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് എഡ്യൂ എക്‌സ്‌പോ സെക്കന്റ് എഡിഷന്‍ 12 ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ദോഹയിൽ നിന്ന് സൗദി റെഡ് സീ വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസുകൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/09/2025 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Qatar Airways
    ചിത്രം - സ്പ്ഷ്യൽ അറേഞ്ച്മെൻ്റ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– അടുത്ത മാസം മുതൽ ദോഹയിൽ നിന്ന് റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കും. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസുകൾ നടത്താൻ ഖത്തർ എയർവേയ്‌സുമായി ചർച്ച നടത്തിയതായി റെഡ് സീ ഗ്ലോബൽ കമ്പനി അറിയിച്ചു. 2025 ഒക്ടോബർ 21ന് ആദ്യത്തെ സർവീസ് നടത്തും. ഇതോടെ ലോകത്തെ 90 രാജ്യങ്ങളിൽ നിന്ന് ഖത്തർ എയർവെയ്സ് സർവീസുകളിൽ റെഡ് സീ ഡെസ്റ്റിനേഷനിൽ സന്ദർശകർക്ക് എത്താൻ സാധിക്കും. ആഴ്ചയിൽ മൂന്ന് വിമാന സർവീസുകളാണ് ഉണ്ടാവുക.

    ആഡംബരത്തിന്റെ കേന്ദ്രമെന്ന നിലയിൽ റെഡ് സീ ഡെസ്റ്റിനേഷന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ ഈ പങ്കാളിത്തം ഒരു നിർണായക ചുവടുവെപ്പാണെന്ന് റെഡ് സീ ഗ്ലോബൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു. പുതിയ വിമാന സർവീസുകൾ ചെങ്കടലിന്റെ മനോഹരമായ നിധികളുമായ ലോകത്തെ ബന്ധിപ്പിക്കുന്ന പാലമായി പ്രവർത്തിക്കുമെന്ന് ജോൺ പഗാനോ പറഞ്ഞു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്രക്കാർക്ക് റെഡ് സീ ഡെസ്റ്റിനേഷനിലെ അതുല്യമായ അനുഭവങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എൻജിനീയർ ബദർ മുഹമ്മദ് അൽമീർ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ വർഷം അവസാനത്തോടെ റെഡ് സീ ഡെസ്റ്റിനേഷന്റെ ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ 7,60,000 ലേറെ സോളാർ പാനലുകൾ ഘടിപ്പിച്ച വിമാനത്താവളം പൂർണമായും പുനരുപയോഗ ഊർജത്താൽ പ്രവർത്തിക്കും. നിലവിൽ സിക്സ് സെൻസസ് സതേൺ ഡ്യൂൺസ് റിസോർട്ട്, ദി സെന്റ് റെജിസ് റെഡ് സീ റിസോർട്ട്, റിറ്റ്സ്-കാൾട്ടൺ റിസർവ് നുജൂമ, റെഡ് സീ ഗ്ലോബലിന്റെ പൂർണ ഉടമസ്ഥതയിലുള്ളതും കമ്പനി പ്രവർത്തിപ്പിക്കുന്നതുമായ ശെബാര, ഡെസേർട്ട് റോക്ക് എന്നീ അഞ്ച് ആഡംബര റിസോർട്ടുകളാണ് മേഖലയിൽ ഉള്ളത്. ശൂറാ ഐലൻഡ് റിസോർട്ടും ലോകോത്തര ഗോൾഫ് കോഴ്‌സായ 18 ഹോളുകളുള്ള ശൂറാ ലിങ്ക്സ് ഗോൾഫ് കോഴ്‌സും നിരവധി റെസ്റ്റോറന്റുകളും കഫേകളും അതുല്യമായ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഈ വർഷം തുറക്കും. ശൂറാ ദ്വീപിൽ ആസൂത്രണം ചെയ്ത 11 റിസോർട്ടുകളിൽ ആദ്യത്തേതാണ് ഈ വർഷം തുറക്കുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Doha airport flight service Qatar Airways Red Sea Airport Saudi arabia
    Latest News
    ഏഷ്യ കപ്പ്: യുഎഇ ടീമിൽ മലയാളി ഉൾപ്പെടെ 7 ഇന്ത്യൻ വംശജർ
    05/09/2025
    റോബോട്ടിക് ഫാക്ടറികൾ ആരംഭിക്കാൻ സൗദി; അന്താരാഷ്ട്ര നിക്ഷേപകരുമായി സഹകരിക്കും
    04/09/2025
    ദോഹയിൽ നിന്ന് സൗദി റെഡ് സീ വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസുകൾ
    04/09/2025
    റിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
    04/09/2025
    കെ.എം.സി.സി, ടാര്‍ജറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് എഡ്യൂ എക്‌സ്‌പോ സെക്കന്റ് എഡിഷന്‍ 12 ന്
    04/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.