റിയാദ് – ഷിഫാ സനയ്യയിലെ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളുടെ സംഘടനയായ ഷിഫ മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു. ഷിഫ റിമാസ് ഓഡിറ്റോറിയത്തിലാണ് ഓണാഘോഷ പരിപാടികൾ അറങ്ങേറിയത്. വിഭവസമൃദ്ധമായ സദ്യയും അത്തപ്പൂക്കളവും മാവേലിയും ചെണ്ടമേളവും ആഘോഷത്തിന് വര്‍ണ്ണപ്പൊലിമയേകി. ആയിരത്തിലധികം വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ പരിപാടിയിൽ സംബന്ധിച്ചു.
പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍മാരായ സാബു പത്തടി, അശോകന്‍ ചാത്തന്നൂര്‍, സന്തോഷ് തിരുവല്ല, സെക്രട്ടറി ഷജീര്‍ കല്ലമ്പലം, പ്രകാശ് ബാബു വടകര, ബിജു മടത്തറ, മോഹനന്‍ കരുവാറ്റ, മധു വര്‍ക്കല, വര്‍ഗീസ് അളൂക്കാരന്‍, ബിനീഷ്, അലി ഷോര്‍ണൂര്‍, അനില്‍ കണ്ണൂര്‍, ബിജു സി എസ്, ഹംസ മക്കാ സ്റ്റോര്‍, രജീഷ് ആറളം, ഹനീഫ കൂട്ടായി, ലിജോ ജോയ്, മോഹനന്‍ കണ്ണൂര്‍, റഹീം പറക്കോട്, ഉമ്മര്‍ പട്ടാമ്പി, വിജയന്‍ ഓച്ചിറ, സാജിദ് ചോറോട് എന്നിവര്‍ നേതൃത്വം നല്‍കി. എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, ഇബ്രാഹിം സുബ്ഹാന്‍, റിയാദ് മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ജലീല്‍ ആലപ്പുഴ, ഷിബു ഉസ്മാന്‍, മജീദ് മാനു, സലാം പെരുമ്പാവൂര്‍, നാസര്‍ കല്ലറ, മജീദ് പൂളക്കാടി, ജോര്‍ജ്, നിഹാസ് പാനൂര്‍, സാനു മാവേലിക്കര, സിദ്ദിഖ് മിന, ഷാനു, ഷാജഹാന്‍ തറവാട്, അമീര്‍, സനൂപ് പയ്യന്നൂര്‍, കൃഷ്ണകുമാര്‍, ജിബിന്‍ ,സമദ്, ഫാഹിദ് ഇസ്മാ ക്ലിനിക്, സൈഫ് കായംകുളം, വല്ലിജോസ്, കബീര്‍ പട്ടാമ്പി, ജോബി ലൂക്കോസ്, മുത്തലിബ് കാലിക്കറ്റ്, റഷീദ് കൊയിലാണ്ടി, ഗഫൂര്‍ കൊയിലാണ്ടി, ബിജു ജോസഫ് നബീല്‍, ഇസ്ഹാഖ് കായംകുളം,ജോണ്‍സണ്‍, നിഹ്മത്തുല്ല എന്നിവര്‍ പങ്കെടുത്തു.