തലസ്ഥാന നഗരിയിൽ കാറുകളിൽ കവർച്ച നടത്തിയ യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിർത്തിവച്ച കാറുകളുടെ ഡോറുകൾ തുറക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
Browsing: Saudi arabia
മഴവെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും താഴ്വരകളില്‍ നിന്നും അകന്നുനില്‍ക്കണമെന്നും ഇവിടങ്ങളില്‍ നീന്തരുതെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
നിയമ വിരുദ്ധമായി വിഭജിച്ച പാര്‍പ്പിട യൂണിറ്റുകള്‍ കണ്ടെത്തി പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രാലയത്തിന്റെ പിന്തുണയോടെ മുനിസിപ്പാലിറ്റികള്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നത് തുടരുകയാണ്.
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ 23,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇസ്രായില്‍ ആക്രമണം അടക്കം സിറിയയിലെ എല്ലാ വൈദേശിക ഇടപെടലുകളും നിരാകരിക്കുന്ന സൗദി അറേബ്യയുടെ ഉറച്ച നിലപാട് ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ വ്യക്തമാക്കി.
കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട അല്‍കോബാറില്‍ ഓടിക്കൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നുപിടിച്ചു. മറ്റു വാഹനങ്ങളിലേക്കും സമീപത്തെ മറ്റു സ്ഥലങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്സിറ്റി മുന്‍ പ്രൊഫസര്‍ ഡോ. അബ്ദുല്‍മലിക് ബിന്‍ ബകര്‍ ബിന്‍ അബ്ദുല്ല ഖാദിയെ കൊലപ്പെടുത്തുകയും ഭാര്യ സൗദി വനിത അദ്ല ബിന്ത് ഹാമിദ് മാര്‍ദീനിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ഈജിപ്ഷ്യന്‍ യുവാവ് മഹ്മൂദ് അല്‍മുന്‍തസിര്‍ അഹ്മദ് യൂസുഫിന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലോകത്ത് 200 കോടിയിലേറെ ആളുകള്‍ ഭക്ഷണം പാകം ചെയ്യാന്‍ സുരക്ഷിതമല്ലാത്ത ഇന്ധനം ഉപയോഗിക്കുന്നതായും ഇത് പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നതായും സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു. ലോകത്ത് ഏകദേശം 120 കോടി ആളുകള്‍ ഊര്‍ജ ദാരിദ്ര്യം അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നതായി വിയന്നയില്‍ ഒമ്പതാമത് ഒപെക് ഇന്റര്‍നാഷണല്‍ സെമിനാറില്‍ ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ച് ഊര്‍ജ മന്ത്രി പറഞ്ഞു. ഊര്‍ജ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ യഥാര്‍ഥ കണക്ക് ഇതിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കു
വാഹനം ട്രാക്ക് മാറ്റുമ്പോൾ ടേൺ സിഗ്നൽ ഉപയോഗിക്കാതിരിക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ, ഓവർടേക്ക് ചെയ്യുമ്പോൾ, അല്ലെങ്കിൽ ട്രാക്ക് മാറ്റുമ്പോൾ ടേൺ സിഗ്നൽ ഉപയോഗിക്കാതിരുന്നാൽ 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കും.
ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസിലെ പ്രതിയായ സൗദി യുവാവിന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന ഏതാനും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശത്തു പോയി ആയുധങ്ങളും സ്ഫോടക വസ്തുക്കളും നിര്‍മിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്ത അലി ബിന്‍ അലവി ബിന്‍ മുഹമ്മദ് അല്‍അലവിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.


