ജിദ്ദ – മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഉഭയകക്ഷി സഹകരണവും വിശകലനം ചെയ്ത് ജിദ്ദയില്‍ സൗദി-ഒമാന്‍ ഉച്ചകോടി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമാണ് വിശദമായ ചര്‍ച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങള്‍, ഉഭയകക്ഷി സഹകരണ മേഖലകള്‍, വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള അവസരങ്ങള്‍ എന്നിവ ഇരുവരും അവലോകനം ചെയ്തു. മേഖലയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ചും മേഖലാ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.
ഊര്‍ജ മന്ത്രിയും വ്യവസായ, ധാതുവിഭവ മന്ത്രിയുമായ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, വാണിജ്യ മന്ത്രി മാജിദ് അല്‍ഖസബി, ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ്, ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍, നിക്ഷേപ മന്ത്രി ഫഹദ് ആലുസെയ്ഫ്, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍; ഒമാനിലെ സൗദി അംബാസഡര്‍ ഇബ്രാഹിം ബിന്‍ സഅദ് ബിന്‍ ബീശാന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







